Kerala

ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് പൗവ്വത്തിൽ കത്തോലിക്ക സഭയുടെ ഉറച്ച ശബ്ദം; കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹീക, സാംസ്‌കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ തിളങ്ങിനിന്ന വ്യക്തി...

ജോസ് മാർട്ടിൻ

കൊച്ചി: കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹീക, സാംസ്‌കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ തിളങ്ങിനിന്ന വ്യക്തിത്വവും ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കത്തോലിക്ക സഭയുടെ ഉറച്ച ശബ്ദവുമായിരുന്നു ആര്‍ച്ച്ബിഷപ്പ് ഡോ.ജോസഫ് പൗവ്വത്തിലിന്റേതെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മികച്ച അദ്ധ്യാപകനെന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് സുവ്യക്തമായ നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്ന വിദ്യാഭ്യാസ വിചക്ഷണനായിരുന്നു പവ്വത്തില്‍ മെത്രാപ്പൊലീത്ത. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നല്കുന്നതില്‍ പൗവ്വത്തില്‍ പിതാവ് ശ്രദ്ധേയമായ നേതൃത്വം നല്കിയിരുന്നുവെന്നും, അദ്ദേഹത്തിന്റെ വേര്‍പാട് കത്തോലിക്ക സഭാ സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നുവെന്നും കെ.ആർ.എൽ.സി.ബി.സി. അദ്ധ്യക്ഷന്‍ പറയുന്നു.

കേരള ലത്തീന്‍ സഭയുടെ അനുശോചനങ്ങളും പ്രാര്‍ത്ഥനകളും കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അര്‍പ്പിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker