Kerala

കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹം; കെ.സി.ബി.സി. ജാഗ്രത കമ്മീഷൻ

തപരിവർത്തന നിരോധന നിയമങ്ങൾ ഹിന്ദുത്വ-വർഗ്ഗീയ സംഘടനകൾ തങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്കുവേണ്ടി വ്യാപകമായി ദുരുപയോഗിച്ചിരുന്നു...

സ്വന്തം ലേഖകൻ

എറണാകുളം: കർണ്ണാടകയിൽ ബിജെപി മന്ത്രിസഭ 2022-ൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ പുതിയ സർക്കാർ എടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് കെ.സി.ബി.സി. ജാഗ്രത കമ്മീഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നതോടൊപ്പം, നിരപരാധികളെ കേസുകളിൽ അകപ്പെടുത്താനും ഈ നിയമം ഉപയോഗിച്ചിരുന്നുവെന്നും ജാഗ്രത കമ്മീഷൻ പറയുന്നു. ചുരുക്കത്തിൽ, മതപരിവർത്തന നിരോധന നിയമങ്ങൾ ഹിന്ദുത്വ-വർഗ്ഗീയ സംഘടനകൾ തങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്കുവേണ്ടി വ്യാപകമായി ദുരുപയോഗിച്ചിരുന്നുവെന്നും ജാഗ്രത കമ്മീഷൻ നിരീക്ഷിക്കുന്നു.

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ നടപ്പിൽ വരുത്തിയ മതപരിവർത്തന നിരോധന നിയമങ്ങളിൽ അധികവും ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ള വ്യവസ്ഥകളായിരുന്നു കർണ്ണാടകയിലെ നിയമത്തിൽ ഉൾപ്പെടുത്തപ്പെടുത്തിയിരുന്നതെന്ന് ജാഗ്രത കമ്മീഷൻ കുറ്റപ്പെടുത്തുന്നു. നിയമത്തിലെ വിവിധ വകുപ്പുകൾ ദുരുപയോഗം ചെയ്തുകൊണ്ട് നിരവധി വ്യാജ പരാതികൾ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെതിട്ടുണ്ടെന്നും, ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടാനും വൈദികരെയും സന്യസ്തരെയും കയ്യേറ്റം ചെയ്യാനും ഈ നിയമത്തെ മറയാക്കിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജാഗ്രത കമ്മീഷൻകുറ്റപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള കരിനിയമങ്ങൾ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണെന്നും ഇന്ത്യയുടെ മതേതര സമൂഹത്തിന്റെ സുസ്ഥിതിക്കും മെച്ചപ്പെട്ട ഭാവിയ്ക്കും സമുദായങ്ങൾ തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കേണ്ടത് അത്യന്താപേഷിതമായതിനാൽ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കാൻ മറ്റു സർക്കാരുകളും തയ്യാറാകണമെന്നും ജാഗ്രത കമ്മീഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker