Kerala

“ക്രിസ്തുവിന്റെ പരിമളം” പ്രകാശനം ചെയ്തു

'ഓരോ മനുഷ്യനും ക്രിസ്തുവിന്റെ സൗന്ദര്യം പേറുന്നവനാണ്' എന്ന് ആവർത്തിക്കുകയാണ് പുസ്തകം...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദികനും ആലുവ കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലെ ധാർമിക ദൈവശാസ്ത്ര അധ്യാപകനുമായ ഫാ.ജോസഫ് ജോയ് അറയ്ക്കൽ രചിച്ച “ക്രിസ്തുവിന്റെ പരിമളം” എന്ന പുസ്തകം പ്രകാശനം ചെയ്‌തു. സെപ്റ്റംബർ 13-ന് ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ നടന്ന ആലപ്പുഴ രൂപതാ വൈദിക മാസയോഗത്തിൽ വെച്ചായിരുന്നു ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജയിംസ് ആനപറമ്പിൽ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തത്.

ക്രിസ്തുവും ശിഷ്യനുമായുള്ള ഇണക്കം മധുരമായി ഓർമ്മപ്പെടുത്തുന്ന സുന്ദരമായ ആഖ്യാനമാണ് ജോയ് അറക്കയ്ലച്ചൻ രചിച്ച “ക്രിസ്തുവിന്റെ പരിമളം ‘എന്ന പുസ്തകം. വ്യക്തിത്വത്തിന്റെ സൗന്ദര്യം വഴി ക്രിസ്തു ഒരാൾക്ക് പ്രിയപ്പെട്ടവനായി മാറുന്നുവെന്നും അയാൾ ക്രിസ്തുവിന്റെ ഗന്ധമുള്ള ഒരാളായി തീരുന്നുമെന്ന തെളിമയുള്ള ചിന്തയാണ് ഈ ചെറുഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്. ‘ഓരോ മനുഷ്യനും ക്രിസ്തുവിന്റെ സൗന്ദര്യം പേറുന്നവനാണ്’ എന്ന് ആവർത്തിക്കുകയാണ് പുസ്തകം. മുപ്പത് ശീർഷകങ്ങളിലായി ക്രിസ്തുവിന്റെ മുഖവും മനസ്സും ധ്യാനിച്ചുകൊണ്ടുള്ള ചുറ്റിസഞ്ചാരം ഇത് സാധ്യമാക്കുന്നുവെന്ന് പിതാവ് തന്റെ ആമുഖ കുറിപ്പിൽ പറയുന്നു.

ഫാ.ജോൺസൺ പുത്തൻവീട്ടിൽ പുസ്തകപരിചയം നടത്തി. ഗ്രന്ഥകർത്താവ് ഫാ.ജോസഫ് ജോയ് അറയ്ക്കൽ പുസ്തകം പ്രസിദ്ധീകരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിച്ചു.

ഐറിൻ ബുക്സ് പ്രസാധനവും സോഫിയ ബുക്സ് വിതരണവും നടത്തുന്ന പുസ്തത്തിന്റെ കോപ്പികൾക്ക് ആലപ്പുഴ സെന്റ് ആന്റണിസ് ഓർഫനേജ് പ്രസ്സുമായി ബന്ധപ്പെടുക 9846489096. വില 150 രൂപ, തപാലിൽ ലഭിക്കാൻ 190 രൂപ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker