Kerala

ആലപ്പുഴ രൂപതയുടെ 72-)o വാർഷികം ആഘോഷിച്ചു

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ എഴുപത്തി രണ്ടാത് രൂപതാദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനം പുനലൂർ രൂപതാദ്ധ്യക്ഷൻ ഡോ. സിൽവി സ്റ്റർ പൊന്നുമുത്തൻ ഉത്ഘാടനം ചെയ്തു. ആഗോളവൽക്കരണം മനുഷ്യനെ തമ്മിൽ അടുപ്പിക്കുമ്പോൾ സഹോദരനും സഹോദരിയും ആകാൻ കഴിയാത്ത അവസ്ഥയാണെന്നും സാഹോദര്യത്തിൽ ഒന്നിക്കണമെങ്കിൽ ദൈവവചനം സ്പർശിക്കണമെന്നും വചനം സ്പർശിക്കുന്നില്ലെങ്കിൽ വിഘടിച്ചു തന്നെ നിൽക്കുമെന്നും പറഞ്ഞ ബിഷപ്പ് വ്യത്യസ്ത സ്വഭാവക്കാരെ സ്നേഹിക്കണമെന്നും അവസാനം വരെ സ്നേഹിക്കണമെന്നും അതാണ് കൂട്ടായ്മയുടെ ആത്മീയതയെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കർമ്മസദൻ പാസ്സറൽ സെന്ററിൽ ആലപ്പുഴ രൂപതാ മെത്രാൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആലപ്പുഴ രൂപതയിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.

സാർവത്രിക സഭയുടെ സജീവ കോശമാണ് ആലപ്പുഴ രൂപത. ഇതിനെ കാനാൻ ദേശമെന്ന അനുഭൂതിയോടെ നോക്കികാണാൻ പരിശ്രമിക്കുന്നവരാണ് നമ്മൾ, ആലപ്പുഴ രൂപത രൂപപ്പെടാനുണ്ടായ സാഹചര്യങ്ങൾ, അതിന്റെ പിന്നിലെ ത്യാഗനിർഭരമായ നീക്കങ്ങൾ ഇതെല്ലാം കാനാൻ ദേശത്തിന്റെ ഒരു ചെറുപതിപ്പായി കാണാനുള്ള പ്രവണത ഉണ്ടാക്കുന്നുണ്ട് ഇതിൽ സത്യമുണ്ട്, ചൊല്ലാ കഥകളുണ്ട്, ഇല്ലാ കഥകളുണ്ട് ഇതെല്ലാം കൂട്ടി കുഴഞ്ഞ ഒരു ചരിത്രവുമായാണ് നാം മുന്നോട്ട് പോകുന്നത്. ഇത് മാനുഷീകവും സ്വാഭാവികവുമായ ഒരു പ്രവണതയാണെന്നും ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ പറഞ്ഞു.

കാനാൻ ദേശത്തിന്റെ ചുവട് പിടിച്ചുള്ള ഒരു ചിന്തയാണ് ഇന്ന് എനിക്ക് പങ്ക് വെക്കാനുള്ളത്. ഭൗതികമായി ചിന്തിക്കുമ്പോൾ കാനാൻദേശമുണ്ട്. അവിടെ ഇപ്പോഴും യുദ്ധം നടന്ന് കൊണ്ടിരിക്കുയാണ്. എന്നാൽ നാം കാത്തിരിക്കുന്ന കാനാൻ ദേശം മറ്റൊന്നാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് പറയുന്നത് പോലെ രണ്ടാമത്തെ ആഗമനം കാത്തിരിക്കേണ്ടത് നിഷ്ക്രിയരായിട്ടല്ല, സഞ്ജീവമായ പ്രവർത്തനത്തിലൂടെ ആസന്നമാകുന്നു. കാനാൻ ദേശത്തെ ചേർത്ത് പിടിക്കേണ്ടവരാണ് നമ്മൾ. വാഗ്ദാന നാട്ടിലെ കേന്ദ്രം ജെറുസലേമാണ്. ജെറുസലേം എപ്പോഴും പുറത്തേക്ക് പോവുകയും വീണ്ടും ത്യാഗം ചെയ്യേണ്ട ഒരു സിറ്റിയുമാണ് ജെറുസലേം. എനിക്ക് ആലപ്പുഴ രൂപതയെപറ്റിയുള്ള കാഴ്ച്ചപാട് ഇങ്ങനെയാണ്. എല്ലാവരും പുറപ്പെട്ടു പോകുന്ന ഒരു രൂപതയാണ് ആലപ്പുഴ രൂപത. പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങൾ നാടുവിടുവാൻ വെമ്പുകയാണ്. അതിനോട് പൊറുത്തപ്പെടേണ്ട ആശയം അതിന്റെ പിന്നിലുണ്ട്. ആശങ്കപ്പെട്ടിട്ട് കാര്യമില്ല കാരണം ജോലി, സുസ്ഥിരത, സാമ്പത്തിക ഉറപ്പ്, ഭാവി ഇതൊക്കെ തേടുന്ന യുവജനങ്ങൾ തീരദേശം ഒഴിഞ്ഞു പോകുന്നു. അത് കാനാൻ ദേശത്തിന്റെ പ്രത്യേകതയാണ്. ഒരുവിധത്തിൽ നമുക്ക് നേതൃത്വം നൽകിയവരെ വാർത്തെടുത്തതും അവരുടെ പുറപ്പാട് തന്നെയാണ്. അങ്ങനെ പുറത്ത് പോകുമ്പോഴും തിരിച്ചുവരേണ്ട ഒരു ഭവനം കൂടിയാണ് നമ്മുടെ രൂപതയെന്നും പിതാവ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, ടെക്‌ജെൻഷ്യ സി.ഇ.ഒ. ജോയ് സെബാസ്റ്റ്യൻ, സിസ്റ്റർ ലീല ജോസ്, പി.ജി. ജോൺ ബ്രിട്ടോ, പോൾ ആന്റണി, ബൈജു അരശരുകടവിൽ, പി.ആർ.യേശുദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker