Kerala

ആലപ്പുഴ കെ.സി.വൈ.എം.ന്റെ സുവർണ്ണ ജൂബിലി സമാപന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു

നിങ്ങൾ മൂലം പിന്നാലെ വരുന്ന തലമുറ നശിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത യുവാക്കൾക്കുണ്ട്...

സ്വന്തം ലേഖകൻ

ആലപ്പുഴ: യുവജ്യോതി കെ.സി.വൈ.എം.ന്റെ സുവർണ്ണ ജൂബിലി സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച സമ്മേളനം ആലപ്പുഴ രൂപതാ വികാരി മോൺ.ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിന്റെ മുഴുവൻ ശക്തിയാണ് യുവജനങ്ങളെന്നും നിങ്ങൾ മൂലം പിന്നാലെ വരുന്ന തലമുറ നശിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത യുവാക്കൾക്കുണ്ടെന്നും യുവതികളും യുവാക്കളുമായി കഴിയാനുള്ള ഇഛ്ചാശക്തി ഇല്ലെങ്കിൽ യുവസമൂഹം ദിശാബോധമില്ലാതെ തകരുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

രൂപത പ്രസിഡന്റ് പോൾ ആന്റണി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ ഡോ.കെ.എസ്. മനോജ്, ജനറൽ സെക്രട്ടറി ജിതിൻ മാത്യു, ഡയറക്ടർ ഫാ.തോമസ് മാണിയാപൊഴിയിൽ, ആനിമേറ്റർ സിസ്റ്റർ റീനാ തോമസ്, വൈസ് പ്രസിഡന്റ് ജോമോൾ, ജോൺകുട്ടി, ഫിന ജോയി എന്നിവർ പ്രസംഗിച്ചു.

ജോയ് സെബാസ്റ്റ്യൻ, ക്ലീറ്റസ് കളത്തിൽ, അലക്സ് താളൂപ്പാടൻ, സുനിൽ മാർക്കോസ് എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകളെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker