Kerala

ഇടത് വലത് പാര്‍ട്ടികള്‍ക്ക് അധികാര മോഹം മാത്രമെന്ന് ബിഷപ്പ് വിന്‍സെന്റ് സാമുവല്‍

ഭരണഘടന വിഭാവനം ചെയുന്ന അവകാശങ്ങൾ ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും, നാം ഒരുമിച്ചു പ്രവർത്തിച്ച് അവ നേടിയെടുക്കണമെന്നും അഡ്വ.ഷെറി ജെ. തോമസ്

സ്വന്തം ലേഖകൻ

നെയ്യാറ്റിന്‍കര: കേരളത്തില്‍ ഇടത് വലത് പാര്‍ട്ടികള്‍ അധികാര മോഹം മാത്രമാണെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ തയാറാകുന്ന നിലയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്നം ബിഷപ്പ് വിമര്‍ശിച്ചു. കേരള ലത്തീന്‍ കത്തോലിക്കാ രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരുനിന്നും ആരംഭിച്ച ജനജാഗരം സമ്മേളനം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ.വി.പി. ജോസ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ആമുഖ പ്രഭാക്ഷണവും കെ.ആര്‍.എല്‍.സി.സി. രാഷ്ട്രീയ കാര്യസമിതി ജോ.കണ്‍വീനര്‍ അഡ്വ.ഷെറി ജെ. തോമസ് വിഷയവതരണവും നടത്തി. ഭരണഘടന വിഭാവനം ചെയുന്ന അവകാശങ്ങൾ ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും, നാം ഒരുമിച്ചു പ്രവർത്തിച്ച് അവ നേടിയെടുക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. കെ.ആർ.എൽ.സി.സി. അസോസിയേറ്റ് സെക്രട്ടറി ഫാ. ജിജു അറക്കത്തറ, കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ആൽഫ്രഡ് വിൽസൺ, കെ.എൽ.സി.ഡബ്ള്യൂ.എ. രൂപത പ്രസിഡന്റ് ബേബി തോമസ്, ഡി.സി.എം.എസ്. രൂപത പ്രസിഡന്റ് സജിമോൻ, വിൻസന്റ് ഡി പോൾ രൂപത പ്രസിഡന്റ് റോബിൻ സെൽവരാജ്, ലീജിയൻ ഓഫ് മേരി പ്രസിഡന്റ് ജോൺ ബോസ്കോ, രൂപത പാസ്റ്ററൽ സെക്രട്ടറി പോൾ, രൂപത പാസ്റ്ററൽ വൈസ് പ്രസിഡന്റ് രാജൻ എന്നിവർ സംസാരിച്ചു.

ജനജാഗരത്തിന്റെ ഭാഗമായി നടത്തിയ പഠന ശിബിരം കെ.ആർ.എൽ.സി.സി. അംഗം തോമസ് കെ. സ്റ്റീഫൻ നയിച്ചു. വിദ്യാഭ്യാസ വികസനവുമായി ബന്ധപ്പെട്ട് റവ.ഡോ.ജോണി കെ. ലോറൻസ്‌, സമുദായ ശക്തീകരണവുമായി ബന്ധപ്പെട്ട് ഫാ. അനിൽകുമാർ എസ്.എം., യുവജന ശക്തീകരണവുമായി ബന്ധപ്പെട്ട് ഡി.ജി.അനിൽ ജോസ്‌, സ്ത്രീ ശക്തീകരണവുമായി ബന്ധപ്പെട്ട് ഡോ.നൂജ കരുണേഷ്, രാഷ്ട്രീയ ശക്തീകരണവുമായി ബന്ധപ്പെട്ട് ജി. നേശൻ എന്നിവർ വിഷയാവതരണം നടത്തി. പൊതുവേദിയിൽ നിന്ന് ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങളും നിർദ്ദേശങ്ങളും പഠന ശിബിരത്തിൽ എല്ലാവരുടെയും പങ്കാളിത്തത്തെ വെളിപ്പെടുത്തിയെന്ന് ബിഷപ്പ് അഭിനന്ദിച്ചു.

രാവിലെ 9.30 മുതല്‍ ആരംഭിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് ആയിരത്തിലധികം അല്‍മായ പ്രതിനിധികളും വൈദീകരും സന്യസ്തരും പങ്കെടുത്തു. ഈ വര്‍ഷത്തെ ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ചാണ് എല്ലാ ലത്തീന്‍ രൂപതകളിലും എത്തിച്ചേരുന്ന വിധത്തില്‍ കെ.ആര്‍.എല്‍.സി.സി. രാഷ്ട്രീയകാര്യ സമിതി ‘ജനജാഗരം’ പരിപാടി സംഘടിപ്പിച്ചത്.

ജനജാഗരത്തിന്റെ ആശയാവിഷ്കരണം അവതരിപ്പിച്ചു കൊണ്ട് വനിതകൾ നടത്തിയ സ്കിറ്റും യുവജനങ്ങൾ നടത്തിയ നൃത്ത ശില്പവും ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker