വാഷിംഗ്ടൺ ഡിസി: പാവങ്ങൾക്കും അഗതികൾക്കും വേണ്ടി ജിവിതം ഉഴിഞ്ഞുവച്ച അമേരിക്കൻ ബിഷപ് വില്യം ജി. കർളിൻ(90) അന്തരിച്ചു. വിശുദ്ധ മദർ തെരേസയുടെ അടുത്ത സുഹൃത്തായിരുന്നു. കാൻസറിനെ തുടർന്ന് 23നായിരുന്നു അന്ത്യം.
1988 മുതലുള്ള ആറു വർഷം വാഷിംഗ്ടൺ അതിരൂപതയിൽ സഹായ മെത്രാനായിരുന്നു. 1994 ൽ നോർത്ത് കരോളൈന സംസ്ഥാനത്തെ ഷാർലറ്റ് രൂപതയുടെ ബിഷപ്പായി നിയമിതനായി. 2002 ൽ വിരമിച്ചു.
1970ൽ മദർ അമേരിക്ക സന്ദർശിക്കവേയാണ് പരിചയത്തിലാകുന്നത്. അന്ന് ഇടവക വികാരിയായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ മദർ ആകൃഷ്ടയായി. മദറിന്റെ ക്ഷണപ്രകാരം ഇന്ത്യ സന്ദർശിച്ചു.എയിഡ്സ് രോഗികൾക്കായി വാഷിംഗ്ടണിൽ തുറന്ന ഗിഫ്റ്റ് ഓഫ് പീസ് അഗതികേന്ദ്രമടക്കം മദറിന്റെ അമേരിക്കയിലെ പല പദ്ധതികളിലും ബിഷപ് കർളിൻ പങ്കാളിയായിരുന്നു.