Kerala

വിശ്വാസികൾക്ക്‌ നേരെയുളള പോലീസ്‌ അതിക്രമം ആസൂത്രിതം: നെയ്യാറ്റിൻകര ലത്തിൻ രൂപത

വിശ്വാസികൾക്ക്‌ നേരെയുളള പോലീസ്‌ അതിക്രമം ആസൂത്രിതം: നെയ്യാറ്റിൻകര ലത്തിൻ രൂപത

യുവാക്കളെ അടിവസ്‌ത്രം മാത്രം ധരിപ്പിച്ച്‌ ലേക്കപ്പിൽ  ക്രൂരമായി മർദിച്ചതോടെ ജനമൈത്രി പോലീസിന്റെ വിശ്വാസം നഷ്‌ടപ്പെട്ടു

നെയ്യാറ്റിൻകര: വെളളിയാഴ്‌ച മാസാദ്യ വെളളി പ്രാർഥനക്ക്‌ കുരിശുമലയിലെത്തിയ വിശ്വാസികളെ തല്ലിച്ചതച്ചത്‌ ആസൂത്രിതമായാണെന്ന്‌ നെയ്യാറ്റിൻകര ലത്തീൻ രൂപത. വെളളിയാഴ്‌ച നടത്തിയ കുരിശുയാത്രക്ക്‌ വനം വകുപ്പിന്റെയും പേലീസിന്റെയും അനുമതി വാങ്ങിയിരുന്നു. ബുധനാഴ്‌ച വനം മന്ത്രി രാജുവിന്റെ വസതിയിൽ സഭാനേതൃത്വത്തെ വിളിച്ച്‌ വരുത്തി കുരിശുയാത്രക്ക്‌ വനം വകുപ്പ്‌ എതിരല്ലെന്നും ബോണക്കാട്‌ കുരിശുമലയിലെ ആരാധനാ സ്വാതന്ത്രം തകർക്കുന്ന തരത്തിൽ ഇടപെടലുകൾ വനം വകുപ്പിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവുകയില്ലെന്നും വിശദീകരിച്ച വനം മന്ത്രി മലക്കം മറിഞ്ഞതിൽ ഗൂഡാലോചനയുണ്ടെന്നും സഭ നേതൃത്വം വ്യക്‌തമാക്കി.

വ്യാഴാഴ്‌ച ഡിവൈഎസ്‌പിയുമായി നടന്ന ചർച്ചയിലും സി.സി.എഫുമായി നടന്ന ചർച്ചയിലും കുരിശുമലയിൽ വിശ്വാസികൾ പോകുന്നതിന്‌ തടസമില്ലെന്ന്‌ പറഞ്ഞവർ വെളളിയാഴ്‌ച പുലർച്ചയോടെ തീവ്രവാദികളെ നേരിടും പോലെ വിശ്വാസികൾക്ക്‌ നേരെ ആക്രമണം അഴിച്ച്‌ വിടുകയായിരുന്നുവെന്ന് സഭ പറഞ്ഞു. തുടർന്ന്‌ വിതുരയിൽ സ്‌ഥലം എസ്‌.ഐ. നേരിട്ട്‌ പോലീസ്‌രാജ്‌ നടപ്പിലാക്കുകയായിരുന്നു. സ്‌ത്രീകളെ തെരുവുനായ്‌ക്കളെ തല്ലുംപോലെ ഒടിച്ചിട്ടടിക്കുന്ന ദൃശ്യങ്ങൾ കേരളം ഞെട്ടലോടെയാണ്‌ കണ്ടത്‌.

സർക്കാർ സ്‌ത്രീ സുരക്ഷക്ക്‌ നൽകുന്ന ഉറപ്പുകൾക്ക് വിലകൽപ്പിക്കാത്തതിന്റെ ഉദാഹരണമാണ്‌ വതുരയിലെ പോലീസിന്റെ അഴിഞ്ഞാട്ടം. വിതുരയിൽ റോഡ്‌ ഉപരോധിച്ച യുവാക്കളെ കസ്റ്റെഡിയിലെടുത്ത പോലീസ്‌ അടിവസ്‌ത്രം മാത്രം ധരിപ്പിച്ച്‌ ക്രൂരമായി മർദിച്ചത്‌ ന്യൂനപക്ഷത്തെ സർക്കാര്‍ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ്‌. കുളപ്പട ഇടവകയിലെ അനീഷിനെ പോലീസ്‌ ലോക്കപ്പിൽ തോക്കിന്റെ പാത്തിക്കൊണ്ടിടിച്ചു, പ്രായപൂർത്തിയാവാത്ത മനുമോഹനും കവിയാകോട്‌ സ്വദേശി ജഗനും ഏൽക്കേണ്ടി വന്നത്‌ പോലീസ്‌ ലോക്കപ്പിലെ ക്രൂര മർദനമാണ്‌.

കൊലപാതക കേസുകളിലെ പ്രതികളോട്‌ പോലും മാന്യമായി പെരുമാറുന്ന ജനമൈത്രി പോലീസ്‌ യുവാക്കളെ കരുതികൂട്ടി കസ്റ്റെഡിയിലെടുത്ത്‌ മർദിക്കുകയായിരുന്നെന്നും രൂപത ആരോപിച്ചു. പോലീസ്‌ തേർവാഴ്‌ചക്ക്‌ നേതൃത്വം കൊടുത്ത നെടുമങ്ങാട്‌ ഡി.വൈ.എസ്‌.പി., പാലോട്‌ സി.ഐ., വിതുര എസ്‌.ഐ. തുടങ്ങിയവരെ ഉടനെ സർവ്വീസിൽ നിന്ന്‌ സസ്‌പെഡ്‌ ചെയ്യണമെന്നും രൂപതാ ആവശ്യപ്പെട്ടു.

വിശ്വാസികളെ തല്ലിച്ചതച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ വനം മന്ത്രി രാജിവക്കണം; കെ.എൽ.സി.എ.

നെയ്യാറ്റിന്‍കര: വിശ്വാസികൾക്ക് കുരിശുമലയിൽ പോകാൻ  തടസങ്ങളില്ലെന്ന്‌ സഭാനേതൃത്വത്തെ വിളിച്ച്‌ വരുത്തി അറിയിക്കുകയും വെളളിയാഴ്‌ച കുരിശുയാത്രയുമായെത്തിയ വിശ്വാസികളെ പോലിസിനെകൊണ്ട്‌ തല്ലിച്ചതക്കുകയും ചെയ്ത വനം വകുപ്പ്‌ മന്ത്രി കെ.രാജു രാജി വക്കണമെന്ന്‌ കെ.എൽ.സി.എ. രൂപതാ നേതൃത്വം ആവശ്യപെട്ടു. ബുധനാഴ്‌ച ചർച്ചകൾക്ക് ശേഷം സി.സി.എഫിനെ സഭാപ്രതിനിധികളുടെ മുന്നിൽ വച്ച്‌ വിളിച്ച്‌ നിർദേശം കൊടുത്ത ശേഷം വെളളിയാഴ്‌ച വിശ്വാസികൾ അടികൊണ്ട്‌ ആശുപത്രിയിലായശേഷം ഇടുക്കിയിൽ പത്രക്കാരോട്‌ ഉറപ്പ്‌ നൽകിയിട്ടില്ലെന്ന്‌ പറയുന്നത്‌ തെറ്റായ കീഴ്‌വഴക്കമാണെന്ന്‌ രൂപതാ പ്രസിഡന്റ്‌ ഡി.രാജു പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker