Kerala

അർത്തുങ്കൽ ബസിലിക്കയിൽ മകരം തിരുനാളിനു കൊടിയേറി

അർത്തുങ്കൽ ബസിലിക്കയിൽ മകരം തിരുനാളിനു കൊടിയേറി

ചേ​​​​​ർ​​​​​ത്ത​​​​​ല: ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ സെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ൽ വി​​​​​ശു​​​​​ദ്ധ സെ​​​​​ബ​​​​​സ്ത്യാ​​​​​നോസി​​​​​ന്‍റെ 372-ാമ​​​​​ത് മ​​​​​ക​​​​​രം തി​​​​​രു​​​​​നാ​​​​​ളി​​​​​ന് കൊടി​​​​​ക​​​​​യ​​​​​റി.

വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ ബ​​​​​സിലി​​​​​ക്ക​​​​​യി​​​​​ൽ നി​​​​​ന്നു​​​​​ള്ള അ​​​​​റി​​​​​യി​​​​​പ്പ് ക​​​​​തി​​​​​ന​​​​​ക​​​​​ൾ മു​​​​​ഴ​​​​​ങ്ങി​​​​​യ​​​​​പ്പോൾ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ തിരു​​​​​ന്നാ​​​​​ളി​​​​​ന്‍റെ വ​​​​​ര​​​​​വ​​​​​റി​​​​​യി​​​​​ച്ച് കൂ​​​​​കി വി​​​​​ളി​​​​​ച്ച് തി​​​​​രു​​​​​നാ​​​​​ൾ വി​​​​​ളം​​​​​ബ​​​​​രം മു​​​​​ഴ​​​​​ക്കി. ഏ​​​​​ഴി​​​​​നു ന​​​​​ട​​​​​ന്ന തി​​​​​രു​​​​​നാ​​​​​ൾ കൊടി ഉ​​​​​യ​​​​​ർ​​​​​ത്ത​​​​​ൽ ച​​​​​ട​​​​​ങ്ങി​​​​​ൽ ബ​​​​​സി​​​​​ലി​​​​​ക്ക റെ​​​​​ക്ട​​​​​ർ ഫാ. ​​​​​ക്രി​​​​​സ്റ്റ​​​​​ഫ​​​​​ർ എം. ​​​​​അ​​​​​ർ​​​​​ഥ​​​​​ശേ​​​​​രി​​​​​ൽ വി​​​​​ശ്വാ​​​​​സ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം ചൊല്ലി​​​​​യ​​​​​പ്പോൾ ക​​​​​ത്തി​​​​​ച്ച മെ​​​​​ഴു​​​​​കു​​​​​തി​​​​​രി​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തി പി​​​​​ടി​​​​​ച്ച് വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ വി​​​​​ശ്വാ​​​​​സം ഏ​​​​​റ്റു​​​​​ചൊല്ലി. ആ​​​​​ല​​​​​പ്പു​​​​​ഴ രൂ​​​​​പ​​​​​ത ബി​​​​​ഷ​​​​​പ് ഡോ. ​​​​​സ്റ്റീ​​​​​ഫ​​​​​ൻ അ​​​​​ത്തി​​​​​പ്പൊഴി​​​​​യി​​​​​ൽ കൊടി​​​​​യേ​​​​​റ്റ് ക​​​​​ർ​​​​​മം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. കൊടി​​​​​യേ​​​​​റ്റി​​​​​നോടൊപ്പം വെ​​​​​ളു​​​​​ത്ത​​​​​ച്ച​​​​​ന്‍റെ രൂ​​​​​പം പ​​​​​തി​​​​​ച്ച വ​​​​​ർ​​​​​ണ ബ​​​​​ലൂ​​​​​ണു​​​​​ക​​​​​ൾ ആ​​​​​കാ​​​​​ശം​​​​​മു​​​​​ട്ടെ പ​​​​​റ​​​​​ന്നു​​​​​യ​​​​​ർ​​​​​ന്നു.

തു​​​​​ട​​​​​ർ​​​​​ന്നു ന​​​​​ട​​​​​ന്ന ആ​​​​​ഘോഷ​​​​​മാ​​​​​യ പൊന്തി​​​​​ഫി​​​​​ക്ക​​​​​ൽ ദി​​​​​വ്യ​​​​​ബ​​​​​ലി​​​​​ക്കും ബി​​​​​ഷ​​​​​പ് ഡോ. ​​​​​സ്റ്റീ​​​​​ഫ​​​​​ൻ അ​​​​​ത്തി​​​​​പ്പൊഴി​​​​​യി​​​​​ൽ മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ച്ചു. ഫാ. ​​​​​സേ​​​​​വ്യ​​​​​ർ കു​​​​​ടി​​​​​യാം​​​​​ശേ​​​​​രി​​​​​യി​​​​​ൽ സു​​​​​വി​​​​​ശേ​​​​​ഷ​​​​​പ്ര​​​​​സം​​​​​ഗം ന​​​​​ട​​​​​ത്തി. ബ​​​​​സിലി​​​​​ക്ക​​​​​യും അ​​​​​ങ്ക​​​​​ണ​​​​​വും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി വൈ​​​​​ദ്യു​​​​​ത​​​​​ദീ​​​​​പ​​​​​ങ്ങ​​​​​ളാ​​​​​ൽ അ​​​​​ലം​​​​​കൃ​​​​​ത​​​​​മാ​​​​​യി. വ​​​​​ർ​​​​​ണ​​​​​കു​​​​​ട​​​​​ക​​​​​ളും ആ​​​​​കാ​​​​​ശ​​​​​ത്തേ​​​​​ക്ക് പ​​​​​റ​​​​​ന്നു​​​​​യ​​​​​ർ​​​​​ന്ന വ​​​​​ർ​​​​​ണ ബ​​​​​ലൂ​​​​​ണു​​​​​ക​​​​​ളും വെ​​​​​ടി​​​​​ക്കെ​​​​​ട്ടും കൊടി​​​​​യേ​​​​​റ്റ് ച​​​​​ട​​​​​ങ്ങി​​​​​ന് വ​​​​​ശ്യ​​​​​ത പ​​​​​ക​​​​​ർ​​​​​ന്നു. വാ​​​​​ദ്യ​​​​​മേ​​​​​ള​​​​​ങ്ങ​​​​​ളും അ​​​​​ക​​​​​മ്പടിയേ​​​​​കി. പ​​​​​ള്ളി​​​​​യ​​​​​ങ്ക​​​​​ണ​​​​​ത്തി​​​​​ൽ നി​​​​​റ​​​​​ഞ്ഞ ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ പെ​​​​​രു​​​​​ന്നാ​​​​​ൾ കൊടി​​​​​യേ​​​​​റ്റ് അ​​​​​റി​​​​​യി​​​​​ച്ച് ആ​​​​​ര​​​​​വം മു​​​​​ഴ​​​​​ക്കി. ക​​​​​ട​​​​​ലോര​​​​​ത്തും കി​​​​​ഴ​​​​​ക്കോട്ടും വ്യാ​​​​​പി​​​​​ച്ച ആ​​​​​ര​​​​​വം കി​​​​​ലോമീ​​​​​റ്റ​​​​​റു​​​​​ക​​​​​ൾ അ​​​​​ക​​​​​ലെ​​​​​വ​​​​​രെ അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ പ​​​​​ള്ളി​​​​​യി​​​​​ൽ കൊടി​​​​​യേ​​​​​റി​​​​​യ വി​​​​​വ​​​​​രം പ​​​​​ങ്കു​​​വച്ചു. ​കൊല്ലങ്ങ​​​​​ൾ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള​​​​​താ​​​​​ണ് ഈ ​​​​​ആ​​​​​ചാ​​​​​രം. ജാ​​​​​തി​​​​​മ​​​​​ത ഭേ​​​​​ദ​​​​​മ​​​​​ന്യേ വെ​​​​​ളു​​​​​ത്ത​​​​​ച്ഛ​​​​​നെ വ​​​​​ണ​​​​​ങ്ങാ​​​​​ൻ എ​​​​​ത്തു​​​​​ന്ന ജ​​​​​ന​​​​​ല​​​​​ക്ഷ​​​​​ങ്ങ​​​​​ളും അ​​​​​മ്പു നേ​​​​​ർ​​​​​ച്ച​​​​​യും വെ​​​​​ള്ളി നേ​​​​​ർ​​​​​ച്ച​​​​​യും, ഉ​​​​​രു​​​​​ളു​​​​​നേ​​​​​ർ​​​​​ച്ച​​​​​യും അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ തി​​​​​രു​​​​​നാ​​​​​ളി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​ക​​​​​ളാ​​​​​ണ്.

18-നു ​​​​​പു​​​​​ല​​​​​ർ​​​​​ച്ചെ അ​​​​​ഞ്ചി​​​​​നു വി​​​​​ശു​​​​​ദ്ധ സെ​​​​​ബ​​​​​സ്ത്യാ​​​​​നോസി​​​​​ന്‍റെ അദ്ഭു​​​​​ത തി​​​​​രു​​​​​സ്വ​​​​​രൂ​​​​​പം വ​​​​​ണ​​​​​ക്ക​​​​​ത്തി​​​​​നാ​​​​​യി ന​​​​​ട തു​​​​​റ​​​​​ക്കുമ്പോൾ ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ സാ​​​​​ക്ഷ്യം വ​​​​​ഹി​​​​​ക്കാ​​​​​നാ​​​​​യി എ​​​​​ത്തു​​​​​ന്നു. പ്ര​​​​​ധാ​​​​​ന ദി​​​​​ന​​​​​മാ​​​​​യ 20-നു ​​​​​വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​നാ​​​​​ണ് പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ വെ​​​​​ളു​​​​​ത്ത​​​​​ച്ഛ​​​​​ന്‍റെ എ​​​​​ഴു​​​​​ന്ന​​​​​ള്ള​​​​​ത്ത്. 27-നു ​​​​​രാ​​​​​ത്രി 12-നു ​​​​​ന​​​​​ട അ​​​​​ട​​​​​യ്ക്കു​​​​​ന്ന​​​​​തോടെ തി​​​​​രു​​​​​നാ​​​​​ളി​​​​​നു സ​​​​​മാ​​​​​പ​​​​​ന​​​​​മാ​​​​​കും. ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നോടെ ആ​​​​​ല​​​​​പ്പു​​​​​ഴ മൗ​​​​​ണ്ട് കാ​​​​​ർ​​​​​മ​​​​​ൽ ക​​​​​ത്തീ​​​​​ഡ്ര​​​​​ൽ പ​​​​​ള്ളി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ച്ച പ​​​​​താ​​​​​ക പ്ര​​​​​യാ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ പ​​​​​ള്ളി ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​ങ്ങ​​​​​ൾ, സ​​​​​ന്ന​​​​​ദ്ധ​​​​​സേ​​​​​ന, വി​​​​​വി​​​​​ധ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളി​​​​​ൽ​​​​​പ്പെട്ട​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ അ​​​​​ണി​​​​​നി​​​​​ര​​​​​ന്നു.

സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​വി​​​​​ധ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളെ ഏ​​​​​കോപി​​​​​പ്പി​​​​​ച്ചു​​​​​കൊണ്ട് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. കെ.എസ്.ആർ​​​​​.ടി​​​​​.സി. പ്ര​​​​​ത്യേ​​​​​ക സ​​​​​ർ​​​​​വീ​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker