Kerala

ബോണക്കാട്ടെ ലാത്തിച്ചാർജ്ജിൽ പോലീസിനെതിരെ നടപടി ഇല്ല; വിശ്വാസികൾ പാർട്ടി വിടുന്നു.

ബോണക്കാട്ടെ ലാത്തിച്ചാർജ്ജിൽ പോലീസിനെതിരെ നടപടി ഇല്ല; വിശ്വാസികൾ പാർട്ടി വിടുന്നു.

നെയ്യാറ്റിന്‍കര: ബോണക്കാട്‌ കുരിശുമലയിലേക്ക്‌ കുരിശുയാത്ര നടത്തിയ വൈദികരെയും വിശ്വാസികളെയും കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക്‌ ജംഗ്‌ഷനിലും ക്രൂരമായി തല്ലിച്ചതച്ച പോലീസിന്റെ നടപടിയിൽ സർക്കാർ നിസംഗത തുടരുന്നതിൽ പ്രതിഷേധിച്ച്‌ വിശ്വാസികൾ പാർട്ടി വിടാൻ തുടങ്ങി.

വിതുരയിൽ കസ്റ്റെഡിയിലെടുത്ത 3 യുവാക്കളെ ലോക്കപ്പിൽ അടിവസ്‌ത്രം മാത്രം ധരിപ്പിച്ച്‌ പൂട്ടിയിടുകയും കുളപ്പട സ്വദേശി കിരണിനെ തോക്കിന്റെ പാത്തിക്കിടിച്ചും മറ്റ്‌ രണ്ട്‌ പ്രായപൂർത്തിയാവാത്ത യുവാക്കളെ മർദിച്ചും പോലീസ്‌ ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. തോക്കിന്റെ പാത്തിക്കിടിയേറ്റ കിരൺ  കഴിഞ്ഞ ദിവസം മെഡിക്കൽകോളേജ്‌ വിട്ടെങ്കിലും ഇപ്പോഴും ചികിത്സയിലാണ്‌.

സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്‌.ഐ, എസ്‌.എഫ്‌.ഐ തുടങ്ങിയ പാർട്ടികളിലും സംഘടനകളിലും പ്രവർത്തിച്ചിരുന്ന വിശ്വാസികളാണ്‌ പാർട്ടി വിടുന്നത്‌. വിതുര, മരുതാമല, തെന്നൂർ, ബോണക്കാട്‌, കുളച്ചിക്കര തുടങ്ങിയ ഇടവകകളിലെ 300 ലധികം വിശ്വാസികൾ പാർട്ടിയുടെ പ്രാഥമിക അഗത്വം രാജിവച്ചതായാണ്‌ സൂചന.

കൂടാതെ തൊളിക്കോട്‌, ചുളളിമാനൂർ, ആര്യനാട്‌, തേവൻപാറ തുടങ്ങിയ ഇടങ്ങളിലുളള വിശ്വാസികളും രാജിവക്കാൻ ഒരുങ്ങുകയാണ്‌. വിതുരയിൽ നിന്ന്‌ രാജി നൽകിയതിൽ ബ്രാഞ്ച്‌ മെമ്പർമാരടക്കമുളള വിശ്വാസികളുണ്ട്‌. ബോണക്കാട്‌ നിന്ന്‌ കാലങ്ങളായി പാർട്ടിയിൽ വിശ്വസിക്കുകയും പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നവാരാണ്‌ രാജിനല്‍കിയിട്ടുളളത്‌.

രാജി നൽകിയവരിൽ കൂടുതലും സി.പി.എം. പ്രവർത്തകരാണെങ്കിലും 35-ഓളം സി.പി.ഐ. പ്രവർത്തകരും രാജി നൽകിയവരിലുണ്ട്‌. വിതുരയിലെ സി.പി.ഐ. പ്രാദേശിക നേതാക്കൾ ബോണക്കാട്ടെ കുരിശ്‌ തകർക്കുന്നതിന്‌ വർഗ്ഗീയവാദികൾക്ക്‌ നേരിട്ട്‌ ഒത്താശ നൽകിയതായുളള വിവരങ്ങളും മുമ്പ്‌ രൂപതയ്ക്ക് ലഭിച്ചിരുന്നു.

ഇതിനിടെ പാർട്ടിയുടെ പ്രാദേശിക നേതൃത്വം വിശ്വാസികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്‌. കൂടാതെ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധുവിന്റെ നേതൃത്വത്തിൽ അനുരജ്ഞന ശ്രമങ്ങളും നടക്കുന്നുണ്ട്‌

പോലീസിന്റെ നര നായാട്ടിൽ വലിയൊരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധമാണ്‌ രാജിയിലേക്ക്‌ കലാശിച്ചതെന്നാണ്‌ കണക്ക്‌ കൂട്ടൽ. തുടർന്നും രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി മുന്നോട്ടെത്താനുളള സാഹചര്യമാണ്‌ നിലവിലുള്ളതെന്നാണ്‌ വിലയിരുത്തൽ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker