Kerala

കി​ള്ളി​പ്പാ​ലം സെ​ന്‍റ് ജൂ​ഡ് തീ​ർ​ഥാ​ട​ന ദേവാലയത്തിൽ വി​ശു​ദ്ധ യൂ​ദാ​ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ

കി​ള്ളി​പ്പാ​ലം സെ​ന്‍റ് ജൂ​ഡ് തീ​ർ​ഥാ​ട​ന ദേവാലയത്തിൽ വി​ശു​ദ്ധ യൂ​ദാ​ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ

തി​രു​വ​ന​ന്ത​പു​രം : കി​ള്ളി​പ്പാ​ലം സെ​ന്‍റ് ജൂ​ഡ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി. ​യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി ഒ​ന്നി​നു സ​മാ​പി​ക്കും. ഇ​ന്നു​രാ​വി​ലെ ആ​റു മു​ത​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 6.30നും 10​നും നൊ​വേ​ന​യും ദി​വ്യ​ബ​ലി​യും.

വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, റ​വ. ഡോ. ​ഗ്ലാ​ഡി​ൻ അ​ല​ക്സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ത്തീ​ൻ ഭാ​ഷ​യി​ൽ ദി​വ്യ​ബ​ലി, റ​വ. ഡോ. ​തോ​മ​സ് നെ​റ്റോ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഏ​ഴി​നു തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് സ്റ്റെ​ല്ല​സ് തി​രു​നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും.തു​ട​ർ​ന്നു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ദി​വ്യ​ബ​ലി. 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ലി​റ്റി​നി, നൊ​വേ​ന, ആ​റി​നു ഫാ. ​പോ​ൾ സ​ണ്ണി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​ന്ധ്യാ​വ​ന്ദ​നം തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം.

ഫെ​ബ്രു​വ​രി ഒ​ന്നി​നു തി​രു​നാ​ൾ ദി​നം രാ​വി​ലെ ആ​റി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഏ​ഴി​നും 10നും ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, നൊ​വേ​ന. 5.30നു ​തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ റ​വ. ഡോ. ​ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മാ​പ​ന സൂ​ച​ന​യാ​യി കൊ​ടി​യി​റ​ക്ക് ക​ർ​മം.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ പൂ​ന്ത​റ, വ​ലി​യ​തു​റ, ക​ണ്ണാ​ന്തു​റ, കൊ​ച്ചു​വേ​ളി, പാ​ള​യം, വെ​ള്ള​യമ്പ​ലം, പു​ന്ന​ക്കാ​മു​ക​ൾ, തൈ​ക്കാ​ട്, പൂ​ഴി​ക്കു​ന്ന് എ​ന്നീ ഇ​ട​വ​ക​ക​ളും മ​ങ്കാ​ട്ടുക​ട​വ് വി​ശ്വ​പ്ര​കാ​ശ് സ്കൂ​ളും ദി​വ്യ​ബ​ലി​ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. തി​രു​നാ​ൾ ദി​ന​ത്തി​ലെ നേ​ർ​ച്ച​യും കാ​ഴ്ച​ക​ളും തി​രു​നാ​ൾ വ​ര​വും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബി​ഷ​പ് എം. സൂസ​പാ​ക്യ​ത്തി​ന്‍റെ ഓ​ഖി ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ന​ൽ​കാ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്രം തീ​രു​മാ​നി​ച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker