Kerala

ആയിരങ്ങള്‍ സാക്ഷി വെട്ടുകാട്‌ ദേവാലയം നാടിന്‌ സമര്‍പ്പിച്ചു

ആയിരങ്ങള്‍ സാക്ഷി വെട്ടുകാട്‌ ദേവാലയം നാടിന്‌ സമര്‍പ്പിച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വ​​ന​​ന്ത​​പു​​രം അതിരൂപതയുടെ വെ​​ട്ടു​​കാ​​ട് മാ​​ദ്രെ ദെ ​​ദേ​​വൂ​​സ് ദേവാ​​ല​​യം ആ​​ശീ​​ർ​​വ​​ദി​​ച്ച് വി​​ശ്വാ​​സ സ​​മൂ​​ഹ​​ത്തി​​നാ​​യി തു​​റ​​ന്നു​​ ന​​ല്കി. തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​എം. സൂ​​സ​​പാ​​ക്യ​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ​​യു​​ടെ സാ​​ന്നി​ധ്യ​​ത്തി​​ൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസെന്റ് സാമുവൽ ഉൾപ്പെടെ13 ബി​​ഷ​​പ്പു​​മാ​​രു​​ടെ സ​​ഹ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ആ​​ശീർ​​വാ​​ദ ക​​ർ​​മം. ആ​​ശീ​​ർ​​വാ​​ദ​​ക​​ർ​​മ​​ത്തി​​ൽ നൂ​​റോ​​ളം വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും അനേകം വിശ്വാസികളും പങ്കെടുത്തു.

ആ​​ർ​​ച്ച് ബി​​ഷ​​പ് ദേ​​വാ​​ല​​യ മ​​ണി​​യു​​ടെ സ്വി​​ച്ച് ഓ​​ണ്‍ ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു. തു​​ട​​ർ​​ന്ന് ക്രി​​സ്തു​​രാ​​ജ പാ​​ദ​​ത്തി​​ൽ നി​​ന്നു കു​​രി​​ശു​​വാ​​ഹ​​ക​​ർ, ക​​ത്തി​​ച്ച തി​​രി​​ക​​ളു​​മാ​​യി അ​​ൾ​​ത്താ​​ര ബാ​​ല​​ന്മാ​​ർ, ശു​​ശ്രൂ​​ഷ​​ക​​ർ, വൈ​​ദി​​ക​​ർ, മെ​​ത്രാ​​ന്മാ​​ർ എ​​ന്നി​​വ​​ർ പ്ര​​ദ​​ക്ഷി​​ണ​​മാ​​യി കൊ​​ടി​​മ​​ര​​ത്തി​​നു സ​​മീ​​പ​​ത്തേ​​ക്ക് എ​​ത്തി. പു​​തു​​താ​​യി നി​​ർ​​മി​​ച്ച കൊ​​ടി​​മ​​രം തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഡോ. ​​ആ​​ർ. ക്രി​​സ്തു​​ദാ​​സ് വെ​​ഞ്ച​​രി​​ച്ചു.

ഇ​​ട​​വ​​ക​​മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ മാ​​താ​​വി​​ന്‍റെ തി​​രു​​നാ​​ളി​​നു തു​​ട​​ക്കം കു​​റി​​ച്ചു കൊ​​ണ്ട് ഇ​​ട​​വ​​ക വി​​കാ​​രി മോ​​ണ്‍. ഡോ. ​​ടി. നി​​ക്കോ​​ളാ​​സ് കൊ​​ടി​​യേ​​റ്റ് നി​​ർ​​വ​​ഹി​​ച്ചു.
തു​​ട​​ർ​​ന്ന് വി​​ശ്വാ​​സി​​ക​​ളും പ​​ള്ളി പ്ര​​തി​​നി​​ധി​​ക​​ളും ചേ​​ർ​​ന്നു പു​​തി​​യ ദേവാ​​ല​​യ​​ത്തി​​ന്‍റെ താ​​ക്കോ​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​എം. സൂ​​സ​​പാ​​ക്യ​​ത്തെ ഏ​​ല്പി​​ച്ചു. ആ​​ർ​​ച്ച് ബി​​ഷ​​പ് പ​​ള്ളി വി​​കാ​​രി​​ക്ക് താ​​ക്കോ​​ൽ കൈ​​മാ​​റു​​ക​​യും പ​​ള്ളി​​യു​​ടെ പ്ര​​ധാ​​ന വാ​​തി​​ലി​​നു മു​​ന്നി​​ൽ കെ​​ട്ടി​​യ നാ​​ട മു​​റി​​ക്കു​​ക​​യും ചെ​​യ്തു.

ദൈവത്തിനു സ്വീകാര്യമായത് ഉരുകിയ മനസ്സുകൾ: ആർച്ച് ബിഷപ് സൂസപാക്യം

തിരുവനന്തപുരം∙ ദൈവത്തിനു സ്വീകാര്യമായത് ഉരുകിയ മനസ്സുകളാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം. വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയുടെ വെഞ്ചരിപ്പു കർമത്തിനോടനുബന്ധിച്ചു സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്. ദൈവം വിലകൽപിക്കുന്നതു ദേവാലയത്തിൽ പ്രവേശിക്കുന്നവരുടെ മനോഭാവത്തെയാണ്.

പാരമ്പര്യവും പ്രൗഢിയും നഷ്ടപ്പെടാതെയുള്ള ദേവാലയ നിർമാണം ഏറെ ശ്രദ്ധേയമാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ കലകൾ കോർത്തിണക്കിയുള്ള ചിത്രങ്ങൾ ഈ ദേവാലയത്തിന്റെ പ്രത്യേകതകളിലൊന്നാണ്. സുവിശേഷ സത്യങ്ങൾ മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ സഹായകരമാകും. ഇല്ലാത്തവർക്കു വാരിക്കോരി നൽകിക്കൊണ്ടാണു നാം സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.

ക്രിസ്തുവിന്റെ  രാജ്യം മനുഷ്യഹൃദയങ്ങളിൽ ; കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവാ

തിരുവനന്തപുരം∙  ക്രിസ്തുവിന്റെ  രാജ്യം മനുഷ്യഹൃദയങ്ങളിലാണെന്നു മലങ്കര കത്തോലിക്കാ സഭാ  ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ. യേശുക്രിസ്തു മനുഷ്യഹൃദയങ്ങൾ കീഴടക്കുന്ന രാജാവാണ്. അനേക കോടി ഹൃദയങ്ങളെ കീഴടക്കിയ ചരിത്രമാണ് യേശു രാജന്റേത്.

ജാതിമത വ്യത്യാസമില്ലാതെ സകലരെയും സ്വീകരിക്കുന്ന ഇടമാണു വെട്ടുകാട് ക്രിസ്തുരാജ സന്നിധാനം. ഈ ദേവാലയം അനന്തപുരിക്ക് അനുഗ്രഹമാണ്. ദൈവമാതാവിന്റെ  പ്രത്യേക സംരക്ഷണം ഈ ദേവാലയത്തിന് ഉണ്ടാകും. ജാതിമത വ്യത്യാസമില്ലതെ സകലർക്കും സംതൃപ്തിയുടേയും സന്തോഷത്തിന്റെയും നിമിഷമാണ് ഈ ദേവാലയത്തിൽ എത്തുമ്പോൾ ഉണ്ടാകുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker