Parish

കൊണ്ണിയൂര്‍ അമ്മത്രേസ്യ ദേവാലയത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന്‌ മോഷണം ; പളളിയിലെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍

കൊണ്ണിയൂര്‍ അമ്മത്രേസ്യ ദേവാലയത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന്‌ മോഷണം ; പളളിയിലെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍

കാട്ടാക്കട; കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയത്തില്‍ കാണിക്ക വഞ്ചികള്‍ തകര്‍ത്ത്‌ മോഷണം . പളളിക്ക്‌ കോമ്പൗണ്ടിലെയും പളളിക്കുളളിലെയും കാണിക്ക വഞ്ചികള്‍ തകര്‍ത്താണ്‌ മോഷണം നടന്നത്‌ . പളളിയുടെ വാതിലുകള്‍ കളളന്‍മാര്‍ കമ്പിപ്പാരക്ക്‌ തകര്‍ത്ത നിലയിലാണ്‌.

പളളിക്കുളളില്‍ അള്‍ത്താരക്ക്‌ മുന്നില്‍ സ്‌ഥാപിച്ചിരുന്ന സാധുസംരക്ഷണ നിധിയുടെയും പളളികോമ്പൗണ്ടിലെ കുരിശിന്‌ മുന്നിലെ കാണിക്ക വഞ്ചിയിലെയും കാണിക്കയാണ്‌ കളളന്‍ കവര്‍ച്ച നടത്തിയത്‌. ഇന്ന്‌ രാവിലെ 6.30 നുളള കുര്‍ബാനക്കായി കപ്യാര്‍ യേശുദാസന്‍ പളളി തുറക്കാനെത്തുമ്പോഴാണ്‌ പളളിയുടെ വലത്‌ വശത്തെ വാതിലിന്റെ പൂട്ട്‌ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്‌.

പളളിക്കുളളില്‍ കടന്ന കളളന്‍ സാക്രിസ്‌റ്റിയുടെ വാതിലും കമ്പിപാരക്ക്‌ പൊളിച്ചു. പളളിക്കുളളിലെ മാതാവിന്റെ തിരുസ്വരൂപത്തിന്‌ മുന്നിലെ കാണിക്ക വഞ്ചി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. കുര്‍ബാന വീഞ്ഞും ഓസ്‌തിയും വിശുദ്ധ കുര്‍ബാനയുടെ ആരാധക്ക്‌ ഉപയോഗിക്കുന്ന കതിരും സൂക്ഷിച്ചിരിക്കുന്ന അലമാര കളളന്‍ തുറന്നെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. എന്നാല്‍ സാക്രിസ്‌റ്റിക്കുളളിലെ വിലപ്പെട്ട സാധനങ്ങള്‍ മോഷണം പോയതായി ഇടവക വികാരി ഫാ.ഡെന്നിസ്‌ കുമാര്‍ പറഞ്ഞു.

അള്‍ത്താരയിലെ സക്രാരിയുടെ കര്‍ട്ടന്‍ വലിച്ച്‌ നീക്കിയിട്ടുണ്ടെങ്കിലും തുറക്കാന്‍ ശ്രമിച്ച ലക്ഷണങ്ങളില്ല. കൊണ്ണിയൂര്‍ സെയ്‌ന്റ്‌ തെരേസാസ്‌ സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട്‌ സ്‌കൂള്‍ പരിസരത്ത്‌ പോലീസ്‌ സാനിധ്യമുണ്ടായിരിക്കെയാണ്‌ പളളിയില്‍ മോഷണം നടന്നത്‌. പളളിയുടെ തൊട്ടടുത്തു തന്നെ പളളിമേടയും കോണ്‍വെന്റും സ്‌ഥിതി ചെയ്യുന്നുണ്ടെങ്കിലും രാത്രിയില്‍ ശബ്‌ദങ്ങളൊന്നും കേട്ടില്ലെന്ന്‌ പളളി വികാരിയും കന്യാസ്‌ത്രികളും പറഞ്ഞു. കാട്ടാക്കട എസ്‌ എച്ച്‌ ഓ വിജയരാഘവന്റെ നേതൃത്വത്തിുലുളള പോലീസ്‌ സംഘം പളളിയിലെത്തി പരിശോധന നടത്തി. വാതിലുകള്‍ തകര്‍ത്തതുള്‍പ്പെടെ ഒന്നര ലക്ഷത്തിന്റെ നഷ്‌ടമുണ്ടായതായി പളളി കമ്മറ്റി അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker