World

ഏശയ്യാ പ്രവാചകന്‍റെ മുദ്ര കണ്ടെത്തി

ഏശയ്യാ പ്രവാചകന്‍റെ മുദ്ര കണ്ടെത്തി

ജ​​​​റു​​​​സ​​​​ലം: ബൈ​​​​ബി​​​​ളി​​​​ലെ ഏ​​​​ശ​​​​യ്യ പ്ര​​​​വാ​​​​ച​​​​ക​​​​ന്‍റേ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന മു​​​​ദ്ര ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ക​​​​ണ്ടെ​​​​ത്തി. എ​​​​ന്നാ​​​​ൽ പ്ര​​​​വാ​​​​ച​​​​ക​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നു പൂ​​​​ർ​​​​ണ​​​​മാ​​​​യും തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല.

ജ​​​​റു​​​​സ​​​​ല​​​​മി​​​​ലെ ഹീ​​​​ബ്രു യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ പു​​​​രാ​​​​വ​​​​സ്തു ഗ​​​​വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം കി​​​​ഴ​​​​ക്ക​​​​ൻ ജ​​​​റു​​​​സ​​​​ലേ​​​​മി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഖ​​​​ന​​​​ന​​​ത്തി​​​​ലാ​​​​ണ് മു​​​​ദ്ര ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. 2,700 വ​​​​ർ​​​​ഷ​​​​ത്തെ പ​​​​ഴ​​​​ക്കം അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്നു. ഏ​​​​ശ​​​​യ്യ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന​​​​തും ഇ​​​​തേ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു.

ക​​​​ളി​​​​മ​​​​ണ്ണി​​​​ൽ പ​​​​തി​​​​പ്പി​​​​ച്ച മു​​​​ദ്ര​​​​യു​​​​ടെ പകുതി മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒ​​​​രു ഭാ​​​​ഗ​​​​ത്ത് ഹീ​​​​ബ്രു ഭാ​​​​ഷ​​​​യി​​​​ൽ ഏ​​​​ശ​​​​യ്യ എ​​​​ന്നു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് വാ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. ര​​​​ണ്ടാം ഭാ​​​​ഗത്ത് ഒ​​​​രു അ​​​​ക്ഷ​​​​രം പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ഷ്ട​​​​മാ​​​​യിരിക്കുകയാ ണ്.

പ്ര​​​​വാ​​​​ച​​​​ക​​​​ൻ എ​​​​ന്ന് അ​​​​ർ​​​​ഥ​​​​മു​​​​ള്ള ഹീ​​​​ബ്രു വാ​​​​ക്ക് ആ​​​​യി​​​​രി​​​​ക്കാം മു​​​​ദ്ര​​​​യു​​​​ടെ ര​​​​ണ്ടാം ഭാ​​​​ഗ​​​​മെ​​​​ന്ന് അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്നു. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും സ്ഥ​​​​ല​​​​പ്പേ​​​​രോ, പി​​​​താ​​​​വി​​​​ന്‍റെ പേ​​​​രോ ആ​​​​കാം.​​​ യൂ​​​ദയാ രാ​​​ജാ​​​വാ​​​യ ഹെ​​​സ​​​ക്കി​​​യാ​​​യു​​​ടെ മു​​​ദ്ര​​​യും ഇ​​​തേ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker