World

ദിവ്യകാരുണ്യം മുട്ടിന്മേൽ നിന്ന് നാവില്‍ സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ

ദിവ്യകാരുണ്യം മുട്ടിന്മേൽ നിന്ന് നാവില്‍ സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ

റോം: പരിശുദ്ധ ദിവ്യകാരുണ്യം സാത്താന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും, അതിനാൽ വിശ്വാസികൾ ദിവ്യകാരുണ്യം മുട്ടിന്‍മേൽ നിന്നു നാവിൽ തന്നെ സ്വീകരിക്കുന്ന പാരമ്പര്യത്തിലേക്ക് മടങ്ങണമെന്നും വത്തിക്കാൻ ‘ആരാധനാ സമിതി’യുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ റോബർട്ട് സാറ.

“ദി ഡിസ്ട്രിബ്യൂഷന്‍ ഓഫ് കമ്മ്യൂണിയൻ ഓൺ ദി ഹാൻഡ്‌: എ ഹിസ്റ്റോറിക്കൽ, ജുഡീഷ്യൽ, ആൻഡ്‌ പാസ്റ്ററൽ സർവ്വേ” എന്ന പുസ്തകത്തിന്റെ അവതാരികയിലാണ് കർദ്ദിനാൾ റോബർട്ട് സാറ വിശുദ്ധ കുർബാന സ്വീകരണത്തെ പറ്റി പരാമർശിച്ചിരിക്കുന്നത്. ഫാ. ഫെഡെറിക്കോ ബോർട്ടോളിയാണ് പുസ്തകം രചിച്ചത്. വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്ന പതിവിന് പ്രചാരം ലഭിച്ചത് ‘സാത്താന്റെ ആക്രമണത്തിന്റെ ഒരു ഭാഗമായിട്ടാണെന്നും കർദ്ദിനാൾ ഓർമ്മിപ്പിക്കുന്നു.

എന്തുകൊണ്ടാണ് നമ്മൾ നിന്നുകൊണ്ട് വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്നത്? എന്നതിനെക്കുറിച്ച് തിരുസഭ ചിന്തിക്കേണ്ട സമയമായി. ഈ രീതിയിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്നത് വിശുദ്ധ കുർബാനയോടുള്ള ഭക്തി ഇല്ലാതാക്കുവാനുള്ള സാത്താന്റെ പ്രലോഭനമാണ്.

പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയുടെ കാര്യത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻപാപ്പയെയും, മദർ തെരേസയേയും നമ്മൾ മാതൃകയാക്കണം എന്നും കർദ്ദിനാൾ വ്യക്തമാക്കുന്നു.

വിശുദ്ധ കുർബാന നാവിൽ തന്നെ സ്വീകരിക്കണമെന്നതിന് അദ്ദേഹം നൽകുന്ന ഒരു വസ്തുത ഇതാണ്: ‘ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾക്ക് മുൻപായി ബാലകർക്ക് പ്രത്യക്ഷപ്പെട്ട ‘സമാധാനത്തിന്റെ മാലാഖ’ തിരുവോസ്തിയടങ്ങിയ കാസ കയ്യിൽ പിടിച്ചിരുന്നു. ഇത് യേശുവിന്റെ ശരീരവും രക്തവുമാണെന്ന് പറഞ്ഞു കൊണ്ട് മാലാഖ സാഷ്ടാംഗം പ്രണമിച്ചു’. ചുരുക്കത്തിൽ നമ്മൾ എങ്ങനെയാണ് ദിവ്യകാരുണ്യം സ്വീകരിക്കേണ്ടതെന്നു മാലാഖ കാണിച്ചു തരുന്നു.

പരിശുദ്ധ പിതാവിന്റെ ബലിയർപ്പണസമയത്ത് വിശുദ്ധ കുർബാന മുട്ടിന്മേൽ നിന്ന് നാവിലോ അല്ലെങ്കിൽ നിന്നുകൊണ്ട് നാവിലോ മാത്രമേ സ്വികരിക്കാൻ പാടുള്ളൂ.

വിശുദ്ധ കുർബാന നാവിൽ തന്നെ സ്വികരിക്കണം എന്നതിന് രണ്ടു കാര്യങ്ങൾ വത്തിക്കാൻ നമുക്ക് ചൂണ്ടിക്കാണിച്ചുതരുന്നു.
1) വിശുദ്ധ കുർബാനയിലെ പൊടിയിൽ പോലും ക്രിസ്തു ഉള്ളതിനാൽ, ചെറുതരിപോലും അറിയാതെ പോലും നിലത്ത് വീഴരുത്.
2) ദൈവജനത്തിൽ തിരുവോസ്തിയിലെ ക്രിസ്തു സാന്നിദ്ധ്യത്തെക്കുറിച്ച് ആഴമായ ബോദ്യവും ഭക്തിയും വളർത്തുക.

വിശുദ്ധ തോമസ് അക്വിനാസ് പറയുന്നത് ‘വിശുദ്ധ കുർബാന നാവിൽ മാത്രമേ സ്വികരിക്കാവൂ. ക്രിസ്തുവിന്റെ തിരുശരീരം, പൗരോഹിത്യം എന്ന കൂദാശയിലൂടെ വൈദികപട്ടം സ്വികരിച്ചവർക്ക് മാത്രമേ കൈകൊണ്ട് സ്പർശിക്കാവൂ.
വിശുദ്ധ അഗസ്റ്റിൻ പറയുന്നതിങ്ങനെയാണ് ‘ആരുംതന്നെ യോഗ്യമായ ബഹുമാനാദരവോടു കൂടിയല്ലാതെ വിശുദ്ധ കുർബാന സ്വികരിക്കരുത്,  വേണ്ട വിധം ആദരവ് കാണിക്കുന്നില്ല എങ്കിൽ നാം പാപം ചെയ്യുന്നു’.
ബെനഡിക് പതിനാറാമൻ പപ്പാ പറയുന്നതിങ്ങനെയാണ് ‘വിശുദ്ധ കുർബാനയുടെ സ്വികരണം ഫലവത്തതാകുന്നത് വേണ്ട യോഗ്യതയോടും ഒരുക്കത്തോടും ആദരവോടും കൂടി സ്വികരിക്കുമ്പോഴാണ്’.

ചുരുക്കത്തിൽ, വൃത്തിഹീനമായ കൈകളിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്നതും, നാവിൽ സ്വീകരിക്കുന്നതും വിശുദ്ധ കുർബാനയോടുള്ള നമ്മുടെ ഭക്തിയെയും ആദരവിനെയും സൂചിപ്പിക്കുന്നു.

ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പവിത്രത വിശ്വാസികൾ മനസ്സിലാക്കുകയും പ്രവർത്തികമാക്കുകയും ചെയ്യുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് കർദ്ദിനാൾ റോബർട്ട് സാറ തന്റെവിവരണം അവസാനിപ്പിച്ചിരിക്കുന്നത്.

Show More

One Comment

  1. ആർട്ടിക്കിൾ വായിച്ചു വളരെ ആനുകാലിക പ്രസക്‌തി ഉണ്ട് കൊള്ളാം അഭിനന്ദനങ്ങൾ
    കർദിനാൾ ഫെർണാണ്ടോ ഫിലാനി യുടെ ആഫ്രിക്കയിൽ വച്ചു നടത്തിയ പ്രസംഗം കുടി അടുത്ത പോസ്റ്റിൽ ഇടുമോ

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker