Kerala

ഫാ. സേവ്യർ തേലക്കാട്ടിന്‍റെ കൊലപാതകം: പ്രതി ജോണി പിടിയിൽ

ഫാ. സേവ്യർ തേലക്കാട്ടിന്‍റെ കൊലപാതകം: പ്രതി ജോണി പിടിയിൽ

മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് മലയാറ്റൂർ മലയിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി മലയാറ്റൂർ തേക്കുംതോട്ടം ഷണ്‍മുഖപുരത്തു വട്ടേക്കാടൻ കോരതിന്‍റെ മകൻ ജോണി (56) പിടിയിൽ. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂർ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളിൽ നിന്നാണു പ്രതിയെ പിടികൂടിയത്.

കുരിശുമുടിക്കു ചുറ്റുമുള്ള വനത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പോലീസ് തെരച്ചിൽ നടത്തിയത്. സി.ഐ.മാർ നേതൃത്വം നൽകുന്ന ഓരോ സംഘത്തിലും വിവിധ സ്‌റ്റേഷനുകളിലെ അഞ്ചു വീതം പോലീസുകാരുണ്ടായിരുന്നു. പോലീസ് ക്യാമ്പിൽ നിന്ന് ഒരു ബറ്റാലിയൻ പോലീസുകാരും അന്വേഷണത്തിൽ പങ്കാളികളായി. കൃ​​​ത്യം ന​​​ട​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്തി വ്യാഴാഴ്ച സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​രുന്നു.

വ്യാഴാഴ്ച ഉ​​​ച്ച​​​യ്ക്കു പ​​​ന്ത്ര​​​ണ്ട​​​ര​​​യോ​​​ടെ കു​​​രി​​​ശു​​​മ​​​ല​​​യി​​​ലെ ആ​​​റാം സ്ഥ​​​ല​​​ത്തു​​​വ​​​ച്ചാണു ഫാ. സേവ്യർ‌ തേലക്കാട്ടിനു കു​​​ത്തേറ്റത്. മ​​​ല​​​യി​​​റ​​​ങ്ങി​​​വ​​​ന്ന ഫാ. ​​​തേ​​​ല​​​ക്കാ​​​ട്ടി​​​നെ പ്ര​​തി ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി കു​​​ത്തി​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ട​​​തു​​കാ​​​ലി​​​ലും തു​​​ട​​​യി​​​ലു​​​മാ​​​ണു കു​​​ത്തേ​​​റ്റ​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​വി​​​ടെ​​​യെ​​​ത്തും മു​​ൻ​​പേ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker