World

“ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് ” മാർച്ച് 23-ന് തിയേറ്ററുകളിൽ എത്തുന്നു

"ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് " മാർച്ച് 23-ന് തിയേറ്ററുകളിൽ എത്തുന്നു

ലാറ്റിന്‍ അമേരിക്ക:ഒരു കാലത്ത്  ക്രിസ്ത്യാനികൾക്ക് അതി നിന്ദ്യനും പീഢകനുമായിരുന്ന പൗലോസിനെ പിൽക്കാലത്തുള്ളവർക്കു ഏറ്റവും സ്വാധീനവൈശിഷ്ട്ടം ഉള്ള ക്രിസ്തുവിന്റെ അപ്പോസ്തലനാക്കി മാറ്റിയ ചരിത്രവിവരണം നൽകുന്ന ചലച്ചിത്രമായ “ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് ” ഈ മാസം 23-ന്  പ്രദർശനത്തിന് ഒരുങ്ങുന്നു.
ആൻഡ്രൂ ഹൈയാത്ത് രചനയും സംവിധാനവും നിർവഹിച്ച്‌ ഡേവിഡ് സെലോണും ടി.ജെ. ബെർഡനും ചേർന്ന് നിർമിച്ചിരിക്കുന്ന 106 മിനിട്ടോളം ദൈർഘ്യമുള്ള ഈ ചിത്രത്തെ വളരെ ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്.

“ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് ” രണ്ടുപേരുടെ കഥ പറയുന്നു. ഭിഷഗ്വരനായ ലൂക്ക് സധൈര്യം സാഹസികമായി നീറോ ചക്രവർത്തിയാൽ വധശിക്ഷക്ക് വിധിച്ച് തുറങ്കിലടക്കപ്പെട്ട സുഹൃത്ത് പൗലോസിനെ സന്ദർശിക്കുന്നു. ചക്രവർത്തിയായ നീറോയാവട്ടെ ഏതു ഭീകര നപടികൾ വിധേനയും ക്രിസ്ത്യാനികളെ റോമിൽ നിന്നും പൂർണ്ണമായും ഉൻമൂലനം ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിരിക്കുമ്പോൾ ആണിത്. എന്നാൽ പൗലോസിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ തന്നെ ലൂക്ക് ആദ്യകാലങ്ങളിൽ “മാർഗം” എന്ന് വിളിക്കപ്പെട്ടു പിന്നീട് “ക്രിസ്തുമതം “എന്ന് പ്രചരിച്ച ക്രിസ്തു സഭയുടെ ആദ്യകാല ചരിത്രഗ്രന്ഥം രചിക്കുന്നതിൽ ലക്ഷ്യം കാണുന്നു.
തടവറയിൽ ചങ്ങലകളാൽ ബന്ധിതനായ തന്റെ ഇപ്പോഴത്തെ സഹനം താൻ അനുഭവിച്ച ചമ്മട്ടി അടി, കല്ലെറിയലുകൾ, കപ്പലപകടങ്ങൾ, പട്ടിണി, തണുപ്പ്, വിശപ്പ്  എന്നിവയെക്കാൾ വേദനയേറിയ ആന്തരിക സഹനം ആയി പൗലോസ് തിരിച്ചറിയുന്നു.

തടവറയിലെ ഇരുണ്ട നിഴലുകൾ തന്റെ പൂർവകാല അകൃത്യങ്ങളിലേക്കു വലിച്ചിഴക്കുമ്പോഴും ക്രിസ്തുവിനെ കണ്ടെത്തിയതിന്റെയും മറ്റൊരു ക്രിസ്തുവോളം മാറാൻ ഒരുങ്ങിയതിന്റെയും ആത്മവീര്യംഅദ്ദേഹത്തെ  ഉലക്കാതെ നിർത്തുന്നു. ക്രിസ്തുവിന്റെ സദ്‌വാർത്തയാവാനും ആ സന്ദേശം ലോകം മുഴുവൻ അറിയിക്കുവാനും ഉള്ള വെമ്പലുകളിൽ രണ്ടുപേരും മാനസിക ബലഹീലനതകൾക്കെതിരെയും ചക്രവർത്തിയുടെ നികൃഷ്ട നടപടികൾക്കെതിരെയും നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി  വരുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പൗലോസിനെ ‘ഗെയിം ഓഫ് ത്രോഡൻസ്’ലെ അഭിനേതാവായ ജെയിംസ്  ഫോക്നറും ലൂക്കയെ “ദി പാഷൻ ഓഫ്‌ ദി കൈസ്റ് “ലെ ക്രിസ്തുവിനെ അഭിനയിച്ച ജിം കാവിസൈലും അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിനായി കാത്തിരിക്കുന്ന ചിത്രം അമേരിക്കയിൽ മാത്രം ഇതിനകം 2000 ലധികം തിയേറ്ററുകൾ ഏറ്റെടുത്തുകഴിഞ്ഞു.

ഫാ. ഷെറിൻ ഡൊമിനിക് സി. എം., ഉക്രൈൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker