Kerala

ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ

ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ

സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: എ​റ​ണാ​കു​ളം​-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വൈ​ദി​ക​നും അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​ർ (എ​സ്ഡി) സ​ന്യാ​സസ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ദൈ​വ​ദാ​സ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യെ ധ​ന്യ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക രേ​ഖ​യി​ൽ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പാ ഇ​ന്ന​ലെ ഒ​പ്പു​വ​ച്ചു.

ദൈ​വ​ദാ​സ​ന്‍റെ വീ​രോ​ചി​ത​മാ​യ സു​കൃ​ത​ങ്ങ​ൾ സ​ഭ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ഡോ. ​ആ​ഞ്ജ​ലോ അ​മാ​ത്തോ​യ്ക്കു പാ​പ്പാ കൈ​മാ​റി.

ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്കി​ട​യി​ൽ സേ​വ​നം ചെ​യ്യു​​ന്ന​തു ജീ​വി​ത​ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ത്ത ഫാ. ​പ​യ്യ​പ്പി​ള്ളി 1876 ഓ​ഗ​സ്റ്റ് എ​ട്ടി​ന് എ​റ​ണാ​കു​ളം കോ​ന്തു​രു​ത്തി​യി​ലാ​ണു ജ​നിച്ചത്. കാ​ൻ​ഡി പേ​പ്പ​ൽ സെ​മി​നാ​രി​യി​ൽ 1907 ഡി​സം​ബ​ർ 12-നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ക​ട​മ​ക്കു​ടി, ആ​ല​ങ്ങാ​ട്, ആ​ര​ക്കു​ഴ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും ആ​ലു​വ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന്‍റെ മാ​നേ​ജ​രു​മാ​യി സേ​വ​നം ചെ​യ്തു.

1924- ലെ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ (99ലെ ​വെ​ള്ള​പ്പൊ​ക്കം) ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​റ​ങ്ങി​യാ​ണു ത​ന്‍റെ പ്ര​ത്യേ​ക​മാ​യ വി​ളി ഫാ. ​പ​യ്യ​പ്പി​ള്ളി ആ​ദ്യ​മാ​യി പ്ര​കാ​ശി​പ്പി​ച്ച​ത്. വൃ​ദ്ധ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സ്ഥാ​പ​ന​ങ്ങ​ളോ പ്ര​സ്ഥാ​ന​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന ഘ​ട്ട​ത്തി​ൽ അ​വ​ർ​ക്കാ​യി ക​രു​ത​ലി​ന്‍റെ ഭ​വ​നം ആ​രം​ഭി​ച്ചു. സ​ന്യാ​സ​ജീ​വി​തം ആ​ഗ്ര​ഹി​ച്ച അ​ഞ്ചു യു​വ​തി​ക​ളെ ആ​ലു​വ ചു​ണ​ങ്ങം​വേ​ലി​യി​ൽ ഒ​രു​മി​ച്ചു​ചേ​ർ​ത്തു ആ​ർ​ച്ച്ബി​ഷ​പ് മാ​ർ അ​ഗ​സ്റ്റി​ൻ ക​ണ്ട​ത്തി​ലി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ മ​ഠം സ്ഥാ​പി​ച്ചു. 1927 മാ​ർ​ച്ച് 19ന് ​ആ​രം​ഭി​ച്ച എ​സ്ഡി സ​ന്യാ​സി​നീ സ​മൂ​ഹം ഇ​ന്നു പ​തി​നൊ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ 131 സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ശു​ശ്രൂ​ഷ ചെ​യ്യു​ന്നു. 1500ഓ​ളം വൃ​ദ്ധ​രും 38000 ഓ​ളം രോ​ഗി​ക​ളും അ​ശ​ര​ണ​രു​മാ​യ​വ​രും എ​സ്ഡി സ​ന്യാ​സി​നി​മാ​രു​ടെ പ​രി​ച​ര​ണ​വും സ്നേ​ഹ​മ​റി​ഞ്ഞു സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്നു. ആ​ലു​വ തോ​ട്ടു​മു​ഖ​ത്താ​ണ് എ​സ്ഡി ജ​ന​റ​ലേ​റ്റ്.

1929 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണു ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ നി​ര്യാ​ണം. സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ പ​ള്ളി​യി​ലാ​ണു ക​ബ​റി​ടം. 2009 ഓ​ഗ​സ്റ്റ് 25-നു ​ക​ർ​ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ദൈ​വ​ദാ​സ​നാ​യി പ്ര​ഖ്യാ​പി​ച്ചു നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി.

ധ​ന്യ​പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്ത​പ്പെ​ട്ട ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ത്ഭു​തം സ്ഥി​രീ​ക​രി​ച്ചാ​ൽ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യും ശേ​ഷം വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കും ഉ​യ​ർ​ത്ത​പ്പെ​ടും. മ​റ്റ് ഏ​ഴു ദൈ​വ​ദാ​സ​രെ കൂടി പാപ്പാ ഇ​ന്ന​ലെ ധ​ന്യ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർത്തി

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker