Kerala

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് കേ​ര​ള​സ​ഭ​യു​ടെ ത​നി​മ: പി.​ജെ. കു​ര്യ​ൻ

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് കേ​ര​ള​സ​ഭ​യു​ടെ ത​നി​മ: പി.​ജെ. കു​ര്യ​ൻ

കൊ​​​​ച്ചി: എ​​​​ല്ലാ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടും സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മ​​​​ന്വ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ന്ദേ​​​​ശം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണു കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ത​​​​നി​​​​മ​​​​യും ന​​​ന്മ​​​​യു​​​​മെ​​​​ന്നു രാ​​​​ജ്യ​​​​സ​​​​ഭാ ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ഫ. പി.​​​​ജെ. കു​​​​ര്യ​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. മ​​​​തേ​​​​ത​​​​ര​​​​രാ​​​​ജ്യ​​​​ത്തു ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​സ​​​​ക്തി കൂ​​​​ടു​​​​ത​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കെ​​​​.സി​​​​.ബി​​​​.സി.യു​​​​ടെ ആ​​​​സ്ഥാ​​​​ന​​​​ കാ​​​​ര്യാ​​​​ല​​​​യ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ല​​​​ത്തീ​​​​ൻ, മ​​​​ല​​​​ബാ​​​​ർ, മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ​​​​ക​​​​ളു​​​​ടെ പൊ​​​​തു അ​​​​ജ​​​​പാ​​​​ല​​​​ന​​​​കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പാ​​​​സ്റ്റ​​​​റ​​​​ൽ ഓ​​​​റി​​​​യ​​​​ന്‍റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ന്‍റെ (പി​​​​.ഒ​​​​.സി.) സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഹൈ​​​​ന്ദ​​​​വ, ക്രൈ​​​​സ്ത​​​​വ, ഇ​​​​സ്‌ ലാം ​​​വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു​​​​മി​​​​ച്ചു പാ​​​​ർ​​​​ക്കാ​​​​നാ​​​​വു​​​​ന്ന വി​​​​ശാ​​​​ല​​​​മാ​​​​യ സാ​​​​മൂ​​​​ഹ്യ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മാ​​​​ണു കേ​​​​ര​​​​ള​​​​ത്തെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണു കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി സ​​​​ഭ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. സ​​​​ഭ, സ​​​​ഭ​​​​യ്ക്കു വേ​​​​ണ്ടി മാ​​​​ത്ര​​​​മ​​​​ല്ല, സ​​​​മൂ​​​​ഹ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​ക്കൂ​​​​ടി​​​​യാ​​​​ണെ​​​​ന്ന അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും പി.​​​​ജെ. കു​​​​ര്യ​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

കെ​​​​.സി​​​​.ബി​​​​.സി. പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​എം. സൂ​​​​സ​​​​പാ​​​​ക്യം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. അ​​​​ൻപതു വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം പി​​​​.ഒ​​​​.സി​​​​.യെ വ​​​​ള​​​​ർ​​​​ത്തി​​​​യ എ​​​​ല്ലാ​​​​വ​​​​രെ​​​​യും ന​​​​ന്ദി​​​​യോ​​​​ടെ ഓ​​​​ർ​​​​ക്കു​​​​ന്ന​​​​താ​​​​ണു ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ എ​​​​ല്ലാ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളെ​​​​യും ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യി സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​മാ​​​​ണു പി​​​​ഒ​​​​സി​​​​യു​​​​ടേ​​​​തെ​​​​ന്നു സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. ബ​​​​ഹു​​​​മാ​​​​ന്യ​​​​മാ​​​​യ​​​​തി​​​​നെ ത​​​​ച്ചു​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളി​​​​ൽ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ്വ​​​​ത്വ​​​​ബോ​​​​ധം അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ നാം ​​​​ഏ​​​​റ്റു​​​​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കർദിനാ ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി സ്മ​​​​ര​​​​ണി​​​​ക പ്ര​​​​കാ​​​​ശ​​​​നം ന​​​​ട​​​​ത്തി. പി​​​​.ഒ.സി. പ്ര​​​​ഥ​​​​മ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ​​​​ഫ് ക​​​​ണ്ണ​​​​ത്ത് ആ​​​​ദ്യ​​​​പ്ര​​​​തി ഏ​​​​റ്റു​​​​വാ​​​​ങ്ങി. കെ​​​​.സി​​​​.ബി​​​​.സി. സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ ക്രി​​​​സോ​​​​സ്റ്റം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പാ​​​​ള​​​​യം ഇ​​​​മാം വി.​​​​പി. ഷു​​​​ഹൈ​​​​ബ് മൗ​​​​ല​​​​വി, സ്വാ​​​​മി ന​​​​ന്ദാ​​​​ത്മ​​​​ജാ​​​​ന​​​​ന്ദ, പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ​​​​ഡോ. വ​​​​ർ​​​​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട്, പ്രോ​​​​ഗ്രാം ക​​​​ണ്‍​വീ​​​​ന​​​​ർ ഫാ. ​​​​ജോ​​​​ളി വ​​​​ട​​​​ക്ക​​​​ൻ, റ​​​​വ.​​​​ ഡോ. മാ​​​​ത്യു ജേ​​​​ക്ക​​​​ബ് തി​​​​രു​​​​വാ​​​​ലി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് എം. ​​​​സൂ​​​​സ​​​​പാ​​​​ക്യ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ അ​​​​ർ​​​​പ്പി​​​​ച്ച കൃ​​​​ത​​​​ജ്ഞ​​​​താ​​​​ബ​​​​ലി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ മൂ​​​​ന്നു റീ​​​​ത്തു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്മാ​​​​രും വൈ​​​​ദി​​​​ക​​​​രും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.

“കേ​​​​ര​​​​ള​​​​സ​​​​ഭ ഇ​​​​ന്ന​​​​ലെ, ഇ​​​​ന്ന്, നാ​​​​ളെ” എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സെ​​​​മി​​​​നാ​​​​റി​​​​ൽ ജേ​​​​ക്ക​​​​ബ് പു​​​​ന്നൂ​​​​സ്, ഫാ. ​​​​സേ​​​​വ്യ​​​​ർ കു​​​​ടി​​​​യാം​​​​ശേ​​​​രി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ബ​​​​ന്ധാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി. ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​ബ്ലാ​​​​നി മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നുള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും കെ​​​​.സി​​​​.ബി​​​​.സി. ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ഞൂ​​​​റോ​​​​ളം പേ​​​​ർ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ജൂ​​​​ബി​​​​ലി സ​​​​മാ​​​​പ​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ഫാ. ​​​​സ്റ്റാ​​​​ൻ​​​​ലി മാ​​​​തി​​​​ര​​​​പ്പി​​​​ള്ളി, ഫാ. ​​​​ജോ​​​​സ് ക​​​​രി​​​​വേ​​​​ലി​​​​ക്ക​​​​ൽ, ഫാ. ​​​​സാ​​​​ജു കു​​​​ത്തോ​​​​ടി​​​​പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യി​​​​ൽ, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​റ്റി​​​​യാ​​​​നി​​​​ക്ക​​​​ൽ, ഫാ. ​​​​ജോ​​​​ഷി മ​​​​യ്യാ​​​​റ്റി​​​​ൽ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker