Kerala

ആലുവ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിന് പുതിയ പ്ര​സി​ഡ​ന്‍റ്

ആലുവ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിന് പുതിയ പ്ര​സി​ഡ​ന്‍റ്

സ്വന്തം ലേഖകൻ

ആ​ലു​വ: ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് ഫി​ലോ​സ​ഫി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി റ​വ. ഡോ. ​ടോ​മി പോ​ൾ ക​ക്കാ​ട്ടു​ത​ട​ത്തി​ൽ (വ​ൻ​മേ​ലി​ൽ) നി​യ​മി​ത​നാ​യി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചാ​ൻ​സ​ല​റും കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം വ​ഴി​യാ​ണു വ​ത്തി​ക്കാ​നി​ൽ​നി​ന്നു​ള്ള നി​യ​മ​ന​രേ​ഖ ല​ഭി​ച്ച​ത്.

പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു റ​വ. ഡോ. ​ടോ​മി പോ​ൾ. മൂ​ന്നു വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റ​വ. ഡോ. ​ചാ​ക്കോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

പാ​ലാ രൂ​പ​താം​ഗ​വും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി സ്വ​ദേ​ശി​യു​മാ​യ റ​വ. ഡോ. ​ടോ​മി പോ​ൾ, വ​ൻ​മേ​ലി​ൽ ക​ക്കാ​ട്ടു​ത​ട​ത്തി​ൽ പ​രേ​ത​രാ​യ കെ.​സി. പോ​ളി​ന്‍റെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​നാ​ണ്.

1986ൽ ​വൈ​ദി​ക​നാ​യി. ബെ​ൽ​ജി​യ​ത്തി​ലെ ലു​വ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ത​ത്ത്വ​ശാ​സ്ത്ര​ത്തി​ൽ ലൈ​സ​ൻ​ഷ്യേ​റ്റും ഡോ​ക്ട​റേ​റ്റും എ​ടു​ത്തു.

1997 ജൂൺ മു​ത​ൽ ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സ്ഥി​രാ​ധ്യാ​പ​ക​നാ​യും കേ​ര​ള​ത്തി​ലെ വി​വി​ധ സെ​മി​നാ​രി​ക​ളി​ലും ത​ത്ത്വ​ശാ​സ്ത്ര കോ​ള​ജു​ക​ളി​ലും സ​ന്ദ​ർ​ശ​കാ​ധ്യാ​പ​ക​നാ​യും സേ​വ​നം ചെ​യ്തു വ​രു​ന്നു. എ​ട്ടു ഗ്ര​ന്ഥ​ങ്ങ​ളും മു​പ്പ​തി​ല​ധി​കം ലേ​ഖ​ന​ങ്ങ​ളും വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ റീ​ത്തു​ക​ൾ​ക്കു​വേ​ണ്ടി സ്ഥാ​പി​ക്ക​പ്പെ​ട്ട ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ലും കാ​ർ​മ​ൽ​ഗി​രി സെ​മി​നാ​രി​യി​ലും ഉ​ള്ള കാ​മ്പസു​ക​ൾ കൂ​ടാ​തെ അ​ഫി​ലി​യേ​റ്റ​ഡ് സ്ഥാ​പ​ന​ങ്ങ​ളാ​യി റൂ​ഹാ​ല​യ മേ​ജ​ർ സെ​മി​നാ​രി ഉ​ജ്ജ​യി​ൻ, പി.ഒ​.സി. പാ​ലാ​രി​വ​ട്ടം, ഡി​വൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബൈ​ബി​ൾ & സ്പി​രി​ച്ച്വാ​ലി​റ്റി മു​രി​ങ്ങൂ​ർ, സി​യോ​ൻ വി​ദ്യാ​ഭ​വ​ൻ ആ​ലു​വ, എഫ്.സി.സി. സെ​ന്‍റ​ർ ഓ​ഫ് തി​യോ​ള​ജി പോ​ർ​സ്യു​ങ്കു​ല അ​ശോ​ക​പു​രം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ട്.

ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡി​പ്ലോ​മ നേ​ടാ​നു​ള്ള വി​ദൂ​ര​പ​ഠ​ന​കേ​ന്ദ്ര​വും വി​വി​ധ ഭാ​ഷ​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യു​ള്ള ഭാ​ഷാ​കേ​ന്ദ്ര​വും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ആലു​വ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് പ​ഠ​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു. ത​ത്ത്വ​ശാ​സ്ത്ര​ത്തി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും ബാ​ച്ചി​ല​ർ ബി​രു​ദം മു​ത​ൽ ഡോ​ക്ട​ർ ബി​രു​ദം വ​രെ നേ​ടാ​ൻ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​വ​സ​ര​മു​ണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker