World

പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയുടെ പുതിയ റെക്ടർ ‘അൽമായൻ’

പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയുടെ പുതിയ റെക്ടർ 'അൽമായൻ'

സ്വന്തം ലേഖകൻ

റോം: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയ്ക്ക് പുതിയ റെക്ടർ. വിവാഹിതനായ വിൻചെൻസൊ ബോണോമോ എന്ന അൽമായനെയാണ് പാപ്പാ നിയമിച്ചത്. ജൂൺ 2-നായിരുന്നു വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്.

245 വർഷങ്ങളുടെ പഴക്കമുള്ള പ്രസിദ്ധമായ സർവ്വകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ അല്‍മായനാണ് വിൻചെൻസോ. കർദ്ദിനാൾ ആഞ്ചലോ സ്കോള, ആർച്ച് ബിഷപ്പ് റെനോ ഫിസിച്ചെല്ലാ എന്നീ പ്രഗൽഭരുടെ പിൻഗാമിയായാണ്  ഇദ്ദേഹം ഈ പദവിയിലേയ്ക്ക് എത്തുന്നത്.

പ്രൊഫസർ വിൻചെസെൻസോ ബോണോമോ, ഇന്റർനാഷണൽ ലോസിന്റെ ഓർഡിനറിയും ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ പി.എച്ച്.ഡി. ഡിപ്പാർട്ടമെന്റിന്റെ കോർഡിനേറ്ററും ആയിരുന്നു.

1961 ഏപ്രിൽ 17-ന് ഗയാത്തായിൽ ആണ് പ്രൊഫ. വിൻചെസെൻസോ ബുനോമോയുടെ ജനനം.

1984- ൽ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ അദ്ധ്യാപകനായി പ്രവർത്തനം ആരംഭിച്ചു.

1983 മുതൽ അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ ‘ഓർഗനൈസേഷൻ ഓഫ് ഹോളി സീ’ യുടെയും ‘ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ബോഡീ’സിന്റെ  (F.A., I.F.A.D., P.A.M.) പ്രതിനിധിയുമാണ്. അദ്ദേഹം 2007 ൽ ഇതിന്റെ ഓഫീസ് മേധാവി ആയി നിയമിക്കപ്പെട്ടു. അതുപോലെതന്നെ, കാനോൻ-പൊതു നിയമ അഭിഭാഷകനായ വിൻചെൻസൊ അന്താരാഷ്‌ട്ര നിയമത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. യൂറോപ്യൻ കൗൺസിലിന്റെ ഉപദേശക സമിതിയായ വെനീസ് കമ്മീഷനിലും, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിലും വത്തിക്കാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

2014 മുതൽ  വിൻചെൻസൊ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് കൗൺസിലറുമായിരുന്നു.

1773-ൽ ക്ലമന്‍റ് പതിനാലാമന്‍ പാപ്പയാണ് പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ലോകത്തെമ്പാടുനിന്നുമുള്ള നിരവധി സെമിനാരി വിദ്യാർത്ഥികളും വൈദികരും സന്യസ്തരും അല്‍മായരും ഉൾപ്പെടെ ആയിരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker