Kerala

വിസ്മയം പകർന്ന് ഇരട്ടകളുടെ മഹാസംഗമം

വിസ്മയം പകർന്ന് ഇരട്ടകളുടെ മഹാസംഗമം

ബി​​ജു ഇ​​ത്തി​​ത്ത​​റ

ക​​ടു​​ത്തു​​രു​​ത്തി: ഓ​​രോ വ​​ർ​​ഷ​​വും വ​​ർ​​ധി​​ച്ചു വ​​രു​​ന്ന കോ​​ത​​ന​​ല്ലൂ​​ർ ഫൊ​റോ​ന പ​​ള്ളി​​യി​​ലെ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​നാ​​ളി​​നോ​​ടനു​​ബ​​ന്ധി​​ച്ചു ന​​ട​​ക്കു​​ന്ന ഇ​​ര​​ട്ട സം​​ഗ​​മം പ​​തി​​വ് തെ​​റ്റി​​ച്ചി​​ല്ല. ഇ​​ക്കു​​റി സം​​ഗ​​മ​​ത്തി​​നെ​​ത്തി​​യ​​ത് 1,360 ജോടി ഇ​​ര​​ട്ട​​ക​​ൾ.

ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​രും ഇ​​ര​​ട്ട​ വി​​ശു​​ദ്ധ​​രു​​മാ​​യ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ (വി​​ശു​​ദ്ധ ഗ​​ർ​​വാ​​സീ​​സ് – വി​​ശു​​ദ്ധ പ്രോ​​ത്താ​​സീ​​സ്) അ​​നു​​ഗ്ര​​ഹം തേ​​ടി​​യാ​​ണ് തീ​​ർ​​ത്ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ കോ​​ത​​ന​​ല്ലൂ​​ർ ഫൊ​​റോ​​ന പ​​ള​​ളി​​യി​​ൽ ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ അ​​പൂ​​ർ​​വ​​സം​​ഗ​​മം ന​​ട​​ന്ന​​ത്. ഇ​​ട​​വ​​ക​​യി​​ലെ ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെടെ​​യാ​​ണ് തി​​രു​​നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു ഇ​​ന്ന​​ലെ ന​​ട​​ന്ന 12-മ​​ത്തെ ഇ​​ര​​ട്ട സം​​ഗ​​മ​​ത്തി​​ൽ ഇ​​ത്ര​​യും ഇ​​ര​​ട്ട​​ക​​ൾ പ​​ങ്കെ​​ടു​​ത്ത​​ത്.

എ​​ട്ട് ജോ​​ഡി മൂ​​വ​​ർ സം​​ഘ​​വും സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. മാ​​ഞ്ഞൂ​​ർ സൗ​​ത്ത് എ​​ട്ടു​​കാ​​ട്ടി​​ൽ സോ​​ണി ജെ.​​സൈ​​മ​​ണ്‍-​​അ​​നു ദ​​മ്പതി​​ക​​ളു​​ടെ മ​​ക്ക​​ളാ​​യ ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് 26-ന് ​​ജ​​നി​​ച്ച ജോ​​ർ​​ജും ലൂ​​ക്കാ​​യു​​മാ​​ണ് സം​​ഗ​​മ​​ത്തി​​ലെ ഇ​​ളം​​ത​​ല​​മു​​റ​​ക്കാ​​ർ. കോ​​ത​​ന​​ല്ലൂ​​ർ ഫൊ​​റോ​​ന പ​​ള​​ളി ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളും ഇ​​ര​​ട്ട​ പു​​ണ്യ​​വാ​​ള​​ൻ​​മാ​​രു​​ടെ നാ​​മ​​ധാ​​രി​​ക​​ളു​​മാ​​യ 1927 ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​നു ജ​​നി​​ച്ച പു​​ളി​​ക്കാ​​നി​​ക്ക​​ൽ ഗ​​ർ​​വാ​​സീ​​സും ച​​ന്ദ്ര​​പു​​ര​​യി​​ൽ പ്രോ​​ത്താ​​സീ​​സു​​മാ​​ണ് സം​​ഗ​​മ​​ത്തി​​നെ​​ത്തി​​യ​​വ​​രി​​ലെ മു​​തി​​ർ​​ന്ന​​വ​​ർ. തു​​ട​​ർ​​ച്ച​​യാ​​യ 12-ാം വ​​ർ​​ഷ​​മാ​​ണ് ഇ​​രു​​വ​​രും സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

എ​​ട്ടു ജോ​​ഡി വൈ​​ദി​​ക​​രും ഏ​​ഴ് ജോ​​ഡി സി​​സ്റ്റേ​​ഴ്സും സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. ഇ​​ര​​ട്ട​​ക​​ൾ ഇ​​ര​​ട്ട​​ക​​ളെ ജീ​​വി​​ത പ​​ങ്കാ​​ളി​​ക​​ളാ​​ക്കി​​യ 16 ജോ​​ഡി ദ​​മ്പതി​​ക​​ളും സം​​ഗ​​മ​​ത്തി​​നെ​​ത്തി.

ക​​ടു​​ത്തു​​രു​​ത്തി എ​​സ്.കെ.പി​​.എ​​സ്. സ്കൂ​​ളി​​ലെ 13 ഉം, ​​മു​​ത്തോ​​ല​​പു​​രം സെ​​ന്‍റ് പോ​​ൾ​​സ് സ്കൂ​​ളി​​ലെ ഏ​​ഴും, ക​​ട്ട​​ച്ചി​​റ മേ​​രി മൗ​​ണ്ട് സ്കൂ​​ളി​​ലെ നാ​​ലും ജോ​​ഡി ഇ​​ര​​ട്ട​​ക​​ൾ സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. ഇ​​ര​​ട്ട​​സം​​ഗ​​മം ആ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ മു​​ട​​ക്ക​​മി​​ല്ലാ​​തെ പ​​ങ്കെ​​ടു​​ക്കു​​ന്ന കൊ​​ള​​ക്കാ​​ട്ട് ക​​ള​​പ്പ​​റ​​ന്പ​​ത്ത് ബ്രി​​ട്ടോ​​യും ബെ​​ന്നി​​യും സം​​ഗ​​മ​​ത്തി​​നെ​​ത്തി​​യ​​ത് ക​​ണ്ണൂ​​ർ പേ​​രാ​​വൂ​​രി​​ൽ നി​​ന്നാ​​ണ്.

ഫാ.​​ റോ​​ബി ക​​ണ്ണ​​ൻചിറ സി​​എം​​ഐ, ഫാ.​​ റോ​​യി ക​​ണ്ണ​​ൻചിറ സി​​എം​​ഐ, ഫാ.​​ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​മ്പിൽ സി.എം​​.ഐ., ഫാ.​​ തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​മ്പിൽ (ച​​ങ്ങ​​നാ​​ശേ​​രി), ഫാ.​​ റോ​​ജി മ​​ന​​യ്ക്ക​​പ്പ​​റ​​മ്പിൽ സി​​.എം.ഐ., ഫാ.​​ റെ​​ജി മ​​ന​​യ്ക്ക​​പ്പ​​റ​​മ്പിൽ സി​​.എം.ഐ., ഫാ.​​ ജ​​സ്റ്റി​​ൻ കാ​​യം​​കു​​ള​​ത്തു​​ശേ​​രി (ച​​ങ്ങ​​നാ​​ശേ​​രി), ഫാ.​​ ബെ​​ന്നി കാ​​യം​​കു​​ള​​ത്തു​​ശേ​​രി (ച​​ങ്ങ​​നാ​​ശേ​​രി), ഫാ.​​ ജോ​​സ​​ഫ് കൊ​​ല്ലം​​കൊ​​മ്പിൽ (ഇ​​ടു​​ക്കി), ഫാ.​​ ആ​​ന്‍റണി കൊ​​ല്ലം​​കൊ​​മ്പിൽ സി​​.എ​​സ്.ടി., ഫാ.​​ ജി​​സ് ക​​ള​​പ്പു​​ര​​യ്ക്ക​​ൽ (ത​​ല​​ശേ​​രി), ഫാ.​​ ജി​​ത്തു ക​​ള​​പ്പു​​ര​​യ്ക്ക​​ൽ (ത​​ല​​ശേ​​രി), ഫാ.​​ ജ​​സ്റ്റി​​ൻ ത​​യ്യി​​ൽ (നോ​​ർ​​ബ​​ർ​​ട്ടെ​​യ​​ൻ​​സ്), ഫാ.​​ അ​​ഗ​​സ്റ്റി​​ൻ ത​​യ്യി​​ൽ ഒ​​.എ​​സ്.ബി. എ​​ന്നി​​വ​​രാ​​ണ് സം​​ഗ​​മ​​ത്തി​​നെ​​ത്തി​​യ ജോ​​ടിക​​ളാ​​യ ഇ​​ര​​ട്ട വൈ​​ദി​​ക​​ർ. ഫാ.​​ജോ​​ണ്‍ മ​​റ്റ​​മു​​ണ്ട​​യി​​ലും ഫാ.​​ജോ​​ഷി മ​​ഠ​​ത്തി​​പ്പ​​റ​​മ്പിലും ത​​ങ്ങ​​ളു​​ടെ ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണ് സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.

സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന സ​​മൂ​​ഹ​​ബ​​ലി​​യി​​ൽ ഇ​​ര​​ട്ട വൈ​​ദി​ക​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി. തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​ശേ​​ഷി​​പ്പ് വ​​ഹി​​ച്ച​​തും ഇ​​ര​​ട്ട​​വൈ​​ദി​​ക​​രാ​​യി​​രു​​ന്നു. മു​​ത്തു​​കു​​ട​​ക​​ളേ​​ന്തി​​യ ഇ​​ര​​ട്ട​​സ​​ഹോ​​ദ​​ങ്ങ​​ൾ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ ക​​ന്തീ​​ശ​​ങ്ങ​​ൾ​​ക്ക് അ​​ക​​ന്പ​​ടി സേ​​വി​​ച്ചു. സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ഇ​​ര​​ട്ട​​സ​​ഹോ​​ദ​​ര​​ങ്ങ​​ളെ ക​​ന്തീ​​ശ​​ങ്ങ​​ൾ​​ക്കു സ​​മ​​ർ​​പ്പി​​ക്കു​​ന്ന ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. തു​​ട​​ർ​​ന്ന് ഇ​​ര​​ട്ട​​ക​​ൾ​​ക്കാ​​യി സ്നേ​​ഹ​​വി​​രു​​ന്നും ഫോ​​ട്ടോ സെ​​ഷ​​നും ന​​ട​​ന്നു. വി​​കാ​​രി റ​​വ.​​ ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ, സ​​ഹ​​വി​​കാ​​രി ഫാ.​​ മാ​​ത്യു കോ​​ല​​ത്ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തി​​രു​​നാ​​ളും ഇ​​ര​​ട്ട​​ക​​ളു​​ടെ മ​​ഹാ​​സം​​ഗ​​മ​​വും ന​​ട​​ന്ന​​ത്.

ക​​ഴി​​ഞ്ഞ​​ത​​വ​​ണ​​ത്തെ സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത് 1356 ഇ​​ര​​ട്ട​​ക​​ളാ​​ണ്. 35 ജോ​​ടിക​​ളു​​മാ​​യി ഫാ.​​ ജോ​​സ​​ഫ് പു​​ത്ത​​ൻ​​പ്പു​​ര വി​​കാ​​രി​​യാ​​യി​​രി​​ക്കെ 2007 ലാ​​ണ് കോ​​ത​​ന​​ല്ലൂ​​ർ ഇ​​ട​​വ​​ക​​യി​​ലാ​​ദ്യാ​​മാ​​യി ഇ​​ര​​ട്ട സം​​ഗ​​മം ആ​​രം​​ഭി​​ച്ച​​ത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker