World

നോട്ടിങ്ഹാം, ലണ്ടൻ ഏകദിന കൺവൻഷനുകൾ ജൂൺ 17, 23 തീയതികളിൽ

നോട്ടിങ്ഹാം, ലണ്ടൻ ഏകദിന കൺവൻഷനുകൾ ജൂൺ 17, 23 തീയതികളിൽ

ഫാ. ജോസഫ് സേവ്യർ

യു.കെ.: എസ്.ആർ.എം. യു.കെ. നയിക്കുന്ന ഏകദിന മലയാളം കൺവെൻഷൻ നോട്ടിങ്ഹാമിൽ ജൂൺ 17-നും ലണ്ടണിൽ ജൂൺ 23-നും നടക്കുന്നു. ഈ ഏകദിന കൺവെൻഷനുകൾ നയിക്കുന്നത് എസ്.ആർ.എം. യു.കെ. യുടെ ആധ്യാത്മിക പിതാവായ റവ. ഫാ. ജോസഫ് സേവ്യറും എസ്.ആർ.എം. യു.കെ. ടീമുമാണ്.

ജൂൺ 17-നുള്ള ഏകദിന മലയാളം കൺവെൻഷൻ നടക്കുക catholic Church of St Philip Neri, 3 Chesterfield Rd S, Mansfield NG 19 7AB യിൽ വച്ചാണ്.  ജൂൺ 23-നുള്ള ഏകദിന മലയാളം കൺവെൻഷൻ നടക്കുന്നത് Catholic parish of our Lady of Assumption, 98 Manford way, Hainault, Chingwell, IG7 4DF ൽ വച്ചായിരിക്കും.

ജപമാല, വിശുദ്ധ കുർബാനയുടെ ആരാധന, കുമ്പസാരം, വചനം പങ്കുവയ്ക്കൽ,  വിശുദ്ധ കുർബാന തുടങ്ങിയവയാണ് ഈ ഏകദിന മലയാളം കൺവെൻഷനിൽ ഉൾക്കൊള്ളിച്ചിരിക്കുക. ഈ അസുലഭമായ അവസരം ഉപയോഗിക്കുവാൻ എസ്.ആർ.എം. യു.കെ. സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രി ടീം എല്ലാവരെയും ക്ഷണിക്കുന്നു.

എസ്.ആർ.എം. യു.കെ. സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രി ടീം എല്ലാമാസവും ഇത്തരത്തിലുള്ള ഏകദിന കൺവെൻനുകളും ധ്യാനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: Fr. Joseph Xavier (Spiritual Director), Catholic parish of our Lady of Assumption, 98 Manford way, Hainault, Chingwell, IG7 4DF.
Contact no. 07872 073753 (ജോസ് ആന്റണി)

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker