Kerala

ആലപ്പുഴ രൂപത അത്മായ ഞായർ സമുചിതമായി ആഘോഷിച്ചു

ആലപ്പുഴ രൂപത അത്മായ ഞായർ സമുചിതമായി ആഘോഷിച്ചു

രാജു എറശ്ശേരിൽ

ആലപ്പുഴ: കാത്തലിക്‌ ബിഷപ്സ് കോൺഫറൻസ്  ഓഫ് ഇന്ത്യയുടെ  ആഹ്വാനം അനുസരിച്ച് ഇന്ത്യയിലെങ്ങും വിവിധ രൂപതകളിൽ അൽമായ ഞായർ (ലെയ്റ്റി സൺഡെ) സമുചിതമായി ആചരിച്ചു. ആലപ്പുഴ രൂപതയിൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിവിധ ചടങ്ങുകൾക്ക് ഇടവക വികാരി വെരി.റവ.സ്റ്റാൻലി പുളിമൂട്ടുപറമ്പിലിനൊപ്പം  കെ.എൽ.സി.എ., കെ.എൽ.സി.ഡബ്ല്യ.എ., കെ.സി.വൈ.എം., ബി.സി.സി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

വേലിയകം അത്മായ കമ്മീഷൻ ഭാരവാഹികൾ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ജോസ് ആൻറണി, തീരദേശ വികസന സമിതി കൺവീനർ പി.ജെ. മാത്യൂ, കെ.എൽ.സി.എ ആലപ്പുഴ രൂപത ഭാരവാഹികളായ ബാസ്റ്റിൻ, സോണി, നസ്രാണി ഭൂഷൻ സമാജം അർത്തുങ്കൽ സെക്രട്ടറി ബാബു ആൻറണി അരേശ്ശേരിൽ, രൂപതയിലെ വിവിധ ഫോറം കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

‘പങ്കാളിത്ത സഭയിൽ അത്മായരുടെ പ്രാധാന്യത്തെക്കുറിച്ചും കടമകളെ കുറിച്ചും’ കെ.എൽ.സി.എ രൂപത ഡയറക്ടറും ഫാമിലി അപ്പസ്തോലിക് സയറക്ടറുമായ ഫാ. ബേർളി വേലിയകം വിശുദ്ധബലി മദ്ധ്യേ ഉദ്‌ബോധിപ്പിച്ചു.

രാജു ഈരേശ്ശേരിൽ, ജോസ് ആൻറണി, ബാബു ആന്റണി, സിനോജ് മോൻ ജോസഫ്, ആൽബർട്ട് പി.ജെ, ജസ്റ്റിൻ കെ.ജെ, പുഷ്പരാജ് എഫ്., സോളമൻ, ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker