Kerala

ഡോ. ഫ്രാൻസിസ്‌ കല്ലറക്കൽ പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ

ഡോ. ഫ്രാൻസിസ്‌ കല്ലറക്കൽ പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ

അനിൽ ജോസഫ് 

കൊച്ചി: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആർച്ച്‌ ബിഷപ്പുമായിരുന്ന ഡോ. ഫ്രാൻസിസ്‌ കല്ലറക്കലിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി നാളെ ആഘോഷിക്കും. 1968 ജൂൺ 29-ന്‌ വത്തിക്കാൻ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിയനിൽ നിന്നാണ്‌ ഡോ. കല്ലറക്കൽ പൗരോഹിത്യം സ്വീകരിച്ചത്‌.

1987-ൽ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി നിയമിതനായി. 2010-ൽ മാതൃ അതിരൂപതയായ വരാപ്പുഴ അതിരൂപതാ ബിഷപ്പായി. 2016-ൽ വിരമിച്ച ശേഷം അദ്ദേഹം വിശ്രമ ജീവിതം നയിച്ച്‌ വരികയാണ്‌.

തൃശൂർ ജില്ലയിൽ കോട്ടപ്പുറത്ത്‌ കല്ലറക്കൽ ഔസോയുടേയും ബ്രിജിത്തിന്റെയും മകനായി 1941 ഒക്‌ടോബർ 10 നാണ്‌ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ ശേഷം 1956-ൽ എറണാകുളം സെന്റ്‌ ജോസഫ്‌ സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ കാർമ്മൽ ഗിരിയിൽ തത്വശാസ്‌ത്ര പഠനം പൂർത്തീകരിച്ച്‌ ദൈവശാസ്‌ത്ര പഠനം റോമിൽ പൂർത്തിയാക്കി. പൂരോഹിത്യ സ്വീകരണത്തിന്‌ ശേഷം അമേരിക്കയിൽ ഉപരിപഠനം നടത്തി.

ഓച്ചന്തുരുത്ത്‌ പളളി സഹവികാരി, ബിഷപ്‌ ജോസഫ്‌ കേളന്തറയുടെ സെക്രട്ടറി, സോഷ്യൽ ആക്‌ഷൻ ഡയറക്‌ടർ, ബംഗളൂരു സെന്റ്‌ ജോൺസ് മെഡിക്കൽകോളേജ്‌ ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ തുടങ്ങിയ നിലകളിൽ സ്‌തുത്യർഹമായ സേവനം നടത്തിയിട്ടുണ്ട്‌.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker