Kerala

കൊച്ചി രൂപതയിലെ 2 വൈദികരെ മോൺസിഞ്ഞോർ പദവിയിലേക്കും 5 അൽമായരെ പേപ്പൽ ബഹുമതികളിലേയ്ക്കും ഉയർത്തി

കൊച്ചി രൂപതയിലെ 2 വൈദികരെ മോൺസിഞ്ഞോർ പദവിയിലേക്കും 5 അൽമായരെ പേപ്പൽ ബഹുമതികളിലേയ്ക്കും ഉയർത്തി

അനിൽ ജോസഫ്‌

കൊച്ചി: കൊച്ചി രൂപതയിലെ രണ്ട്‌ വൈദികർക്ക്‌ മോണ്‍സിഞ്ഞോർ പദവിയും അഞ്ച്‌ അല്‍മായര്‍ക്ക്‌ പേപ്പൽ ബഹുമതിയും  ലഭിച്ചു. കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയിൽ പദവികൾ ഔദ്യോഗികമായി നൽകി വൈദികരെയും അല്‍മായരെയും ആദരിച്ചു.

പുതിയ പദവിയിലെത്തിയവർ സഭക്ക്‌ നൽകുന്ന സേവനം സമൂഹത്തിന്‌ വേണ്ടി കൂടി ഉളളതാണെന്ന്‌ ബിഷപ്‌ പറഞ്ഞു. ഫാ. ആന്റണി തച്ചാറ, ഫാ.ആന്റണി കൊച്ചുകരയിൽ എന്നിവര്‍ക്കാണ്‌ മോണ്‍സിഞ്ഞോർ പദവി നൽകിയത്‌. ഇവർ ഇനിമുതൽ മോൺസിഞ്ഞോർമാരായി അറിയപ്പെടും.

ഡോ. എഡ്‌വേഡ്‌ എടേഴത്തിന്‌, അദ്ദേഹത്തിന്റെ ആഴമായ സഭാസ്നേഹവും സഭയ്ക്കുവേണ്ടിയുള്ള പ്രവർത്തനവും കണക്കിലെടുത്ത് ‘ഷെവലിയാർ’ പദവി നൽകി.

കെ.എക്‌സ്‌. ജൂഡ്‌സൺ, കെ.എസ്‌. സാബു, ജോസി സേവ്യർ, വി.വി. അഗസ്റ്റിൻ എന്നിവർക്ക്‌, അവരുടെ സഭയോടുള്ള ആത്മാർഥമായ പ്രവർത്തനത്തിന് ‘പ്രോ എക്ലേസിയ ദി പൊന്തിഫിച്ചെ’ ബഹുമതിയും നൽകി.

വികാരി ജനറൽ മോൺ. പീറ്റർ ചടയങ്ങാട്‌, ഫാ. അഗസ്റ്റിൻ കടയപറമ്പില്‍ ഫാ. ജെയ്‌ഫിന്‍ദാസ്‌ കട്ടിക്കാട്‌, മോൺ. ആന്റണി തച്ചാറ, ഷെവവലിയര്‍ എഡ്‌വേഡ്‌ എടേഴത്ത്‌, ചാനസിലർ ഫാ. ഷൈജു പരിയാത്തുശേരി എന്നിവർ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു.

നിരവധി വൈദികരും സന്യസ്‌തരും ബഹുമതി ലഭിച്ചവർക്ക്‌ പ്രാർത്ഥനാശംസകൾ നേരുവാൻ ഒത്തുകൂടിയിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker