Parish

മുതിയാവിള സെന്റ്‌ ആൽബർട്ട്  ദേവാലയത്തിൽ മോഷണം; ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ

മുതിയാവിള സെന്റ്‌ ആൽബർട്ട്  ദേവാലയത്തിൽ മോഷണം; ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ

സ്വന്തം ലേഖകന്‍

കാട്ടാക്കട: മുതിയാവിള സെന്റ്‌ ആൽബർട്ട്  ദേവാലയത്തിൽ മോഷണം. മോഷണം നടത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

കാട്ടാക്കട നെയ്യാർ ഡാം റോഡിൽ സെന്റ്‌ ആല്‍ബെര്‍ട്ട് ദേവാലയത്തിലെ കുരിശടിയിലെ കാണിക്ക  കവരുന്ന മോഷ്ടാക്കളുടെ  ദ്രിശ്യങ്ങളാണ് സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞത്.

ബുധാനാഴ്ച അര്‍ദ്ധ രാത്രിയോടെ നടന്ന സംഭവം വ്യാഴാഴ്ച  വൈകുന്നേരം ആണ് കണ്ടെത്തിയതും വെള്ളിയാഴ്ച രാത്രിയോടെ കാട്ടാക്കട  പോലീസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരാതിയും നൽകി. അടുത്തിടെ പള്ളി കൗൺസിൽ കാണിക്ക വഞ്ചിയിൽനിന്നും കാണിക്ക എടുത്തിരുന്നു. അതിനാല്‍ കൂടുതല്‍ തുക ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നാണ് പ്രാഥമിക വിവരം.

ബുധാനഴ്ച അര്‍ദ്ധ രാത്രിയോടെ വിളപ്പില്‍ശാല, ആര്യങ്കോട്, മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയിലും സാമാന രീതിയിലുള്ള കവര്‍ച്ചകൾ നടന്നിരുന്നു.

പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker