Kerala

“നിറവ് 2018” ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുമായി കോട്ടപ്പുറം രൂപതാ കെ.എൽ.സി.എ.

"നിറവ് 2018" ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുമായി കോട്ടപ്പുറം രൂപതാ കെ.എൽ.സി.എ.

സ്വന്തം ലേഖകൻ

കോട്ടപ്പറം: ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുമായി കോട്ടപ്പുറം രൂപതാ കെ.എൽ.സി.എ. അംഗങ്ങൾ. നിറവ് 2018 എന്ന പേരിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് ഗവണ്‍മെന്റ് പദ്ധതികളുമായി സഹകരിച്ച് ഒരു ഗ്രാമം മുഴുവൻ ഒരു ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ എം.എ. രശ്മി പ്രഖ്യാപിച്ചു.

കെഎല്‍സിഎ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ കടക്കര ഉണ്ണിമിശിഹാ പള്ളിയിൽ ആയിരുന്നു “നിറവ് 2018” സംഘടിപ്പിച്ചത്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷാംശമുള്ള പച്ചക്കറികള്‍ വിപണനം ചെയ്യുന്നതു വഴി മാരകമായ രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് പോകുവാൻ തിരുമാനിച്ചതെന്ന് കെ.എൽ.സി.എ. അറിയിച്ചു.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എ. രശ്മിയാണ് “നിറവ് 2018” ഉദ്ഘാടനം ചെയ്തത്. ഫലസമൃദ്ധിയുള്ള ഗ്രാമം സൃഷ്ടിച്ചെടുക്കാനും വിലക്കയറ്റം തടയുന്നതിനും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാനും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

പൊതുസമ്മേളനത്തിന് കെ.എൽ.സി.എ. കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ഗില്‍ബർട്ട് ആന്റണി തച്ചേരി, കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ്, കെ.എൽ.സി.എ. സെക്രട്ടറി ജെയ്‌സൻ ജേക്കബ്, ഷാജു പീറ്റർ, ജോസഫ് കോട്ടപ്പറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സോണി കൊടിയന്ത്ര, ട്രസ്റ്റി ജിനു നെടുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

നൂറു വീടുകളിൽ ഏത്തവാഴ കണ്ണും പച്ചക്കറി വിത്തും ഓണത്തിനൊരു മുറം പച്ചക്കറി എന്ന സർക്കാർ പദ്ധതിയുടെ വിത്തുകളും വിതരണം ചെയ്തുകൊണ്ടാണ് “നിറവ് 2018”-ന്റെ ഉദ്‌ഘാടന സമ്മേളനം അവസാനിച്ചത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker