World

Humanae Vitae (മനുഷ്യജീവൻ) പോൾ ആറാമൻ പാപ്പായുടെ കാലാതീതമായ പ്രവാചക പ്രബോധനം; ലുചേത്താ സ്കറാഫിയ

Humanae Vitae (മനുഷ്യജീവൻ) പോൾ ആറാമൻ പാപ്പായുടെ കാലാതീതമായ പ്രവാചക പ്രബോധനം; ലുചേത്താ സ്കറാഫിയ

ഫാ. വില്യം നെല്ലിക്കൽ

റോം: Humanae Vitae (മനുഷ്യജീവന്‍) എന്ന പോള്‍ ആറാമന്‍ പാപ്പായുടെ പ്രബോധനം, “കാലാതീതമായ പ്രവാചക പ്രബോധനമാണെന്ന്” റോമിലെ സപിയെൻസാ സർവ്വകലാശാലയിലെ ചരിത്രഗവേഷക, ലുചേത്താ സ്കറാഫിയ. വാഴ്ത്ത്പ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ 50-Ɔο വാര്‍ഷികനാളില്‍, ജൂലൈ 25-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം “ലൊസർവാത്തോരെ റൊമാനോ” പുറത്തുവിട്ട സ്കറാഫിയായുടെ ലേഖനത്തിലാണ് ഈ പ്രസ്താവന.

ഒരു പ്രവാചക പ്രബോധനമാണ്
Humanae Vitae എന്നതിൽ സംശയമില്ലെന്നും സ്കറാഫിയ തുറന്നുപറയുന്നു. സത്യത്തിൽ, ഒരിക്കൽ ഉതപ്പായതായി വിമർശിച്ചത് ഇന്ന് അനുഗ്രഹം അനുഗ്രഹമായിമാറിയിരിക്കുന്നു. 1968-ല് ഒരു ആഗോളസഭാ തലവന്‍ ആദ്യമായി മനുഷ്യന്‍റെ ലൈംഗികതയെയും ഗര്‍ഭനിരോധനോപാധികളെയും കുറിച്ച്, പ്രത്യേകിച്ച് അക്കാലത്ത് ഇറങ്ങിയ ഗര്‍ഭനിരോധന ഗുളികകളെ (Pill) വിമര്‍ശിച്ചെഴുതിയത്, ഒരു വിധത്തില്‍ ലോകത്തിന് ഉതപ്പും അസ്വീകാര്യവുമായിരുന്നു. സമ്പന്ന രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിക്കാനും, സമ്പത്ത് വീണ്ടും സമ്പന്നരുടെ കൈകളില്‍ ഉതുക്കിപ്പിടിക്കാനുമുള്ള അറിഞ്ഞോ അറിയാതെയോ ഉള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥനീക്കമായിരുന്നു മനുഷ്യജീവനെ തടയുകയും, ക്രിതൃമമായി മാറ്റിനിറുത്തുകയും ചെയ്യുന്ന ആധുനിക ഗര്‍ഭനിരോധന രീതികളെന്ന് (Contraceptive methods) സ്കെറാഫിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

മനുഷന്‍റെ മനോനിര്‍മ്മിതമായ ജീവനോടുള്ള അവഗണനയും സ്വാര്‍ത്ഥതയും ചാക്രിക ലേഖനത്തില്‍ പാപ്പാ ഖണ്ഡിച്ചതും 50 വര്‍ഷര്‍ഷങ്ങള്‍ക്കുശേഷം തെളിയിക്കപ്പെടുന്നു.

അതുപോലെ, ആരോഗ്യം പാരിസ്ഥിതികമായി സംരക്ഷിക്കാന്‍ പ്രകൃതിദത്തമായ ഗര്‍ഭധാരണത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍  സ്വീകരിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടത്, ഈ നവയുഗത്തിലെ സ്ത്രീകള്‍ തേടിനടക്കുമ്പോള്‍, 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് 1968 ജൂലൈ 25-ന് നൽകിയ സഭയുടെ പ്രമാണരേഖ ഉൾക്കാഴ്ച്ച മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും സ്കെറാഫിയ വിലയിരുത്തുന്നു.

മനുഷ്യജീവന്‍ (Humanae Vitae) എന്ന ശീര്‍ഷകം തന്നെയും പാപ്പാ സമര്‍പ്പിക്കുന്നത് ദമ്പതികളുടെ കൂട്ടായ്മയ്ക്കും, തലമുറകളുടെ കുടുംബഭദ്രതയ്ക്കും, പുതുതായി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് എന്നത് നാം വിസ്മരിച്ചുകൂടായെന്നും സ്കെറാഫിയ ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker