Kerala

വിപിനച്ചന്‍ കച്ചമുറുക്കി ഇറങ്ങി; വ്ളാത്തങ്കരയില്‍ 200 വിശ്വാസികളുടെ പരിചമുട്ട് കളി നവ്യാനുഭവമായി

വിപിനച്ചന്‍ കച്ചമുറുക്കി ഇറങ്ങി; വ്ളാത്തങ്കരയില്‍ 200 വിശ്വാസികളുടെ പരിചമുട്ട് കളി നവ്യാനുഭവമായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: അള്‍ത്താരയില്‍ ദിവ്യബലിയില്‍ ഉയര്‍ത്തുന്ന കാസയും പീലാസയും മാത്രമല്ല തന്‍റെ കെയ്ക്ക് വാളും പരിചയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് വിപിനച്ചന്‍. നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ പരിചമുട്ട് കളിയുടെ ടീം ക്യാപ്റ്റനായാണ് ഫാ.വിപിന്‍ എഡ്വേര്‍ഡ് വ്യത്യസ്തനായത്.

ആലപ്പുഴ സ്വദേശിയായ വിപിനച്ചന്‍റെ ആശയവും ഇടവക വികാരി എസ്.എം.അനില്‍കുമാറിന്‍റെ ചിന്തയുമാണ് വിശ്വാസികള്‍ക്ക് പരിചമുട്ട് കളിയുമായി മുന്നോട്ട് പോകാന്‍ പ്രചോദനമായത്. പരമ്പരാഗതമായി പത്ത് പേരടങ്ങുന്ന ടീമാണ് പരിപാടി അവതരിപ്പിക്കുന്നതെങ്കില്‍ ഇവിടെ 200 പേരടങ്ങിയ ടിം പരിചമുട്ടിനെ വ്യത്യസ്തമാക്കി.

ടീം ക്യാപ്റ്റന്‍കൂടിയായ ഫാ.വിപിന്‍ പരിചമുട്ടിന്‍റെ പരമ്പരാഗത വേഷത്തില്‍ കൊമ്പന്‍ മീശയും കൃതാവും കഴുത്തില്‍ കറുത്ത ചരടില്‍ കെട്ടിയ ക്രൂശ് രൂപവും ഇടകെട്ടും പിന്നെ വലത് കൈയ്യില്‍ വാളും ഇടത് കൈയ്യില്‍ പരിചയുമായി കളത്തിലിറങ്ങിയപ്പോള്‍ വിശ്വാസികളും ആദ്യമൊന്ന് ഞെട്ടി.

തുടര്‍ന്ന്, തിരുനാളിന്‍റെ കൊടിയേറ്റിന് മുന്നോടിയായി പരിശുദ്ധ മാതാവിനെ സ്തുതിച്ച് 8 മിറ്റിന് ദൈര്‍ഘ്യമുളള ക്രിസ്തു ചരിത്രം വിവരിച്ച് പരിചമുട്ട് കളിയുടെ മനോഹര നിമിഷങ്ങള്‍. ചടുലമായ ചലനങ്ങളും മെയ്വഴക്കവും കൊണ്ട് കാഴ്ചക്കാരുടെ കൈയ്യടിവാങ്ങിയാണ് വടക്കന്‍ കേരളത്തിലെ പുരാതന കലാരൂപം വ്ളാത്താങ്കരയിലെ കലാകരന്‍മാര്‍ അരങ്ങില്‍ എത്തിച്ചത്. കളരിപ്പയറ്റിലെ ചില മുറകള്‍ പരിചമുട്ട് കളിയില്‍ മിന്നി മറഞ്ഞു. 8 വയസുകാരന്‍ ആല്‍ഫിന്‍ മുതല്‍ 53 കാരന്‍ ടൈറ്റസിന് വരെ ഒരേ താളം ഒരേ ചുവടുകള്‍.

6 മാസത്തെ കഠിന പ്രയത്നമാണ് സ്വര്‍ഗ്ഗാരേപാത മാതാവിനുളള സമര്‍പ്പണമായി ഇടവകയിലെ കലാകാരന്‍മാര്‍ പരിചമുട്ട് കളിയിലൂടെ അരങ്ങിലെത്തിച്ചത്.

2016-ല്‍ 905 സ്ത്രീകള്‍ അവതരിപ്പിച്ച മാര്‍ഗ്ഗം കളിക്ക് ശേഷം വീണ്ടും പുരുഷന്‍മാരിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം.

 

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker