Kerala

കേരളത്തിന്റെ ദുരിതക്കയത്തിൽ ഈ യുവാവ് ഒരു മാതൃകയാണ്

കേരളത്തിന്റെ ദുരിതക്കയത്തിൽ ഈ യുവാവ് ഒരു മാതൃകയാണ്

ഫാ. ജസ്റ്റിൻ ഡൊമിനിക്

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി: ‘പല സ്ഥലങ്ങളിൽ നിന്നും സഹായങ്ങൾ വരുന്നുണ്ട്, എന്നാൽ മഴക്കെടുതിയിൽ നിന്ന് തിരികെ കയറാൻ അതുകൊണ്ട് ഒന്നും ആകില്ല’.

എല്ലാപേരും ഒത്തുപരിശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് ചുരുക്കം.
എല്ലാപേരും, തങ്ങളാൽ കഴിയുന്ന രീതിയിൽ മുന്നോട്ടു വരുവാൻ ഈ യുവാവിന്റെ പ്രവൃത്തി ഒരു പ്രചോദനമാകും എന്നതിൽ സംശയമില്ല.

“അവർക്ക് നമ്മളുണ്ട്….
പങ്കുവയ്ക്കലിന്റെ സ്വാതന്ത്ര്യദിനം…” എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന് വളരെ വിലപിടിപ്പുള്ളതുപോലെ തോന്നി.

വിഴിഞ്ഞം സ്വദേശിയായ യുവാവിന്റെ വാക്കുകൾ ഇങ്ങനെ : രാവിലെ പള്ളിയിലെക്ക് പോകുമ്പോൾ നല്ല മഴയായിരുന്നു… ഒരു കുടക്കീഴിൽ നനഞ്ഞു കുളിച്ച് നടക്കുമ്പോൾ വഴിയ്ക്കുവച്ച് ശരത് പുഷ്പരാജൻ തന്റെ ഓട്ടോയുമായി വന്നു. പള്ളിലേക്ക് ഓട്ടോ തിരിച്ചുവിട്ടു… ഓട്ടോ കാശായി ചില്ലറകൾ നൽകിയപ്പോൾ കൈയ്യിലെക്ക് അതു മടക്കി വച്ച് സ്വാതന്ത്ര്യദിനാശംസകൾ എന്നു പറഞ്ഞ് മടങ്ങി പോയി..

പ്രസംഗത്തിലുടനീളം വികാരിയച്ചൻ പറഞ്ഞു വച്ചതും സ്വാതന്ത്ര്യത്തെപ്പറ്റിയാണ്. വി. കുർബ്ബാനയുടെ അവസാന ഭാഗത്ത്, കെ.സി.വൈ.എം. വിഴിഞ്ഞം യൂണിറ്റ് നടത്തിയ സ്വാതന്ത്ര്യസമര ക്വിസ്സിന്റെ വിജയിയായതിനാൽ ട്രോഫിയും 1001 രൂപ ക്യാഷ് പ്രൈസും ലഭിച്ചു.

ഈ സ്വാതന്ത്ര്യദിനത്തിൽ കുറച്ചു കാതങ്ങൾക്കപ്പുറത്ത് പേമാരികളുടെ ചങ്ങലകളിൽ അകപ്പെട്ട സർവ്വതും നഷ്ടപ്പെട്ട ഒരു ജനതയുണ്ട്…

ഇന്നു ഞാൻ നാളെ നീ എന്നു പറഞ്ഞീടും പോലെ ഇന്നു സുരക്ഷിതരായിരിക്കുന്നവരുടെ നാളെകൾ ഒരു അഭയാർത്ഥിത്വത്തിലേക്ക് എത്തപ്പെടില്ലെന്നു ആർക്കറിയാം…
1001 രൂപ ഒന്നുമല്ല… പക്ഷേ അനേകം ധീരരക്തസാക്ഷികളുടെ ചോരയിൽ അവർ നമ്മുക്ക് ദാനമായി നൽകിയ സ്വാതന്ത്ര്യത്തിൻ ഗാഥകളുടെ ഓർമ്മ പുതുക്കിയ നിമിഷങ്ങളിലൂടെ ലഭിച്ച ക്യാഷ് പ്രൈസ് എന്റെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു.

“നാളെ ക്ലാസ്സിലേക്ക് പോകുന്ന വഴിയക്ക് കവർ പൊട്ടിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക കൈമാറുന്നു…”

പ്രളയത്തിന്റെ പെരുവെള്ളത്തിനു മുൻപിൽ നൻമയുടെ പലതുള്ളികളായി നിന്നു കൊണ്ട് മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾക്കുപ്പുറത്ത് സഹായഹസ്തങ്ങളുടെ പെരുവെള്ളം നമ്മുക്ക് തീർക്കാം… സ്വന്തം സ്വാതന്ത്ര്യവും സുരക്ഷിതവും ആഘോഷിക്കുന്നതിനെക്കാൾ അപരന്റെ സ്വാതന്ത്ര്യത്തിന് ഒരു ചാലകശക്തിയായി തീരുക…. അതു തന്നെയാണ് ഒരോ സ്വാതന്ത്ര്യദിനവും നമ്മോട് പറഞ്ഞുവയ്ക്കുന്നതും….
അതെ നമ്മുക്ക് ചങ്കുറപ്പോടെ പറഞ്ഞീടാം.
അവർക്ക് നമ്മളുണ്ട്…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker