Articles

ലൈംഗിക അതിക്രമങ്ങൾ: സഭ വിട്ട് പോവലല്ല, സഭക്കുള്ളിൽ ശബ്ദിക്കുന്ന പ്രവാചകരാവുകയാണ് പരിഹാരമാർഗം; ബിഷപ്പ്‌ റോബർട്ട് ബാരെൻ

ലൈംഗിക അതിക്രമങ്ങൾ: സഭ വിട്ട് പോവലല്ല, സഭക്കുള്ളിൽ ശബ്ദിക്കുന്ന പ്രവാചകരാവുകയാണ് പരിഹാരമാർഗം; ബിഷപ്പ്‌ റോബർട്ട് ബാരെൻ

ഫാ. ഷെറിൻ ഡൊമിനിക്

ലോസ് ഏയ്ഞ്ചൽസ്: കത്തോലിക്കാ ബിഷപ്പുമാരുടെ ലൈംഗിക അതിക്രമ വാർത്തകളാൽ പ്രകോപിതരും നിരാശരും ആയി സഭ ഉപേക്ഷിക്കാൻ തുനിയുന്നവർക്കുള്ള ഉത്തരമായി നൽകിയ വീഡിയോ സന്ദേശത്തിലാണ് ലോസ് ഏയ്ഞ്ചൽസ് അതിരൂപത സഹായ മെത്രാൻ റോബർട്ട്‌ ബാരെൻ ഈ നിർദ്ദേശം നൽകിയത്.

“ഈ പ്രതിസന്ധി ഘട്ടത്തിൽ സഭ വിട്ടു പോകാനല്ല സഭക്കായി പോരാടാനാണ് നമ്മുടെ വിളി” എന്ന വാക്കുകളാൽ വിശ്വാസികളിൽ പോരാട്ടവീര്യം കൊളുത്തുകയായിരുന്നു ബിഷപ്പ്. ബിഷപ്പുമാർക്കും പാപ്പാക്കും എഴുതുന്ന കത്തുകളിലൂടെയും ദിവ്യബലിയിലെ പങ്കാളിത്തത്തിലൂടെയും യുക്തിയിലും വിശ്വാസത്തിലുമൂന്നിയ വിമർശനത്തിലൂടെയും വിശ്വാസികളുടെ സംഘടിത ധാർമികരോഷ പ്രകടനങ്ങളിലൂടെയും ആ പോരാട്ടം നടത്തുവാൻ നിർദേശിച്ച അദ്ദേഹം ഈ പോരാട്ടം സഭയോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായിരിക്കണമെന്നും സൂചിപ്പിച്ചു.

കത്തോലിക്കാ വിശ്വാസത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വാക്കുകൾ പ്രസക്തം തന്നെ : ഓർമിക്കുക, നമ്മൾ കത്തോലിക്കാ വിശ്വാസികൾ ആയിരിക്കുന്നത് അതിലെ സഭാതലവന്മാരുടെ ധാർമിക ശ്രേഷ്ഠത കൊണ്ടല്ല. എന്നാൽ നമുക്ക് സഭാ നേതാക്കന്മാർ ആവശ്യവുമാണ്. ഞാൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിരിക്കുന്നത് അതിലെ സഭാ തലവന്മാരുടെ സന്മാർഗ വൈശിഷ്ട്യം കണക്കിലെടുത്തിട്ടല്ല,

അതിലുപരി –
1) ക്രൂശിതനായി മരിച്ചു ഉയർത്ത യേശു ക്രിസ്തുവിനാൽ ആണ് ഞാൻ കത്തോലിക്കനായത്.

2) ത്രിത്വേക ദൈവ സ്നേഹത്താൽ ആണ്ഞാൻ കത്തോലിക്കനായത്.

3) ക്രിസ്തുവിന്റെ മൗതീക ശരീരത്തിലൂടെ ആണ് ഞാൻ കത്തോലിക്കനായത്.

4) കൂദാശ സ്വീകരണത്തിലൂടെ ആണ് ഞാൻ കത്തോലിക്കനായത്.

5) സവിശേഷമായി ദിവ്യബലി അർപ്പണത്തിലൂടെ ആണ് ഞാൻ കത്തോലിക്കനായത്.

6) പരി. മറിയത്തിലൂടെ ആണ് ഞാൻ കത്തോലിക്കനായത്.

7) സകല വിശുദ്ധരിലൂടെയുമാണ് ഞാൻ കത്തോലിക്കനായത്.

ഞങ്ങളുടെ സഭാനേതാക്കന്മാർ ധാർമിക ജീവിതത്തിൽ പരാജയപ്പെട്ടുപോയാലും ക്രിസ്തുവിന്റെ മണവാട്ടിയും, മൗതീക ശരീരവുമായ കത്തോലിക്കാ സഭ പരിശുദ്ധിയോടു കൂടെ തന്നെ നിലകൊള്ളും.

മാമോദീസ സ്വീകരിച്ച ഓരോരുത്തരും പുരോഹിതനും, രാജാവും പ്രവാചകനുമാണെന്നു വ്യാഖ്യാനിച്ചു കൊണ്ട് കത്തോലിക്കനിലെ പ്രവാചകദൗത്യം അദ്ദേഹം വിവരിച്ചത് ഇപ്രകാരം ആണ്. ദൈവഹിതം ലോകത്തിനു പകർന്നു നൽകാൻ ദൈവം രൂപം കൊടുത്ത സ്വന്തം ജനമായിരുന്ന ഇസ്രായേൽ, ദൈവത്തെ മറന്ന് പാപത്തിലും, അഴിമതിയിലും, തിന്മയിലും വീണ് പരാജയപ്പെട്ടപ്പോൾ ദൈവം പ്രവാചകരെ വിളിച്ച് അയച്ചു. അധാർമികതക്കെതിരെ അവർ ശബ്ദമുയർത്തി. പലപ്പോഴും ശക്തമായ പ്രകോപനങ്ങൾ വഴി പ്രതിഷേധിച്ചു. ഇസ്രായേലിൽ നിന്നും വന്ന പ്രവാചകർ തന്നെ ഇസ്രയേലിനുളളിൽ അധധാര്മികതക്കും അനീതിക്കും എതിരെ ശബ്ദമുയർത്തി.

“നിങ്ങൾ പ്രവാചകനാണ്. എന്നെ ശ്രവിക്കുന്ന കത്തോലിക്ക മാമോദീസ സ്വീകരിച്ച നിങ്ങൾ ഓരോരുത്തർക്കും ഉള്ള ദൗത്യം ‘ശബ്ദമുയർത്തുക! പോരാടുക!’ എന്നതാണ്. ആർക്കുവേണ്ടി ആണ് നാം പോരാടേണ്ടത്? ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക്‌ വേണ്ടിയാണ് നാം പോരാടേണ്ടത്. ഈ പ്രതിസന്ധി ഘട്ടത്തിൽ സഭവിട്ട് ഓടിഅകന്നാൽ ഈ അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കുവേണ്ടി ആര് ശബ്ദമുയർത്തും?

ഇത് സഭയിൽ നിന്നും അകലേണ്ട സന്ദർഭമല്ല, സഭക്കുവേണ്ടി പോരാടാനുള്ള അവസരമാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker