Kerala

വിജ്ഞാന കൈരളി പത്രാധിപർക്കെതിരെ ലത്തീൻ കത്തോലിക്കാ വനിതാ സംഘടനകൾ

വിജ്ഞാന കൈരളി പത്രാധിപർക്കെതിരെ ലത്തീൻ കത്തോലിക്കാ വനിതാ സംഘടനകൾ

അൽഫോൻസാ ആന്റിൽസ്

എറണാകുളം: വിജ്ഞാന കൈരളി പത്രാധിപരുടെ വിവേക ശൂന്യമായ നടപടികൾക്കെതിരെ ലത്തീൻ കത്തോലിക്കാ വനിതാ സംഘടനകൾ പ്രതിക്ഷേധ യോഗം വിളിച്ചു.

ക്രൈസ്തവർ പരിപാവനമായി കാണുന്ന കുമ്പസാരമെന്ന കൂദാശയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന മോശമായ പ്രവണത ജാതി-മത വ്യത്യാസമില്ലാതെ, സാഹോദര്യത്തോടെ ജീവിക്കുന്നവർക്കിടയിൽ മതസ്പർദ്ധയുടെ വിത്തു വിതക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമല്ലേയെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യോഗം വിലയിരുത്തി. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ നല്ല കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ടതിനു പകരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയിലൂടെ ഇളം തലമുറയിൽ മതസ്പർദ്ധ വളർത്തുവാൻ അവരെ ഉപകരണങ്ങളാക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഇതിനു കാരണക്കാരനായ വിജ്ഞാനവും വിവേകവുമില്ലാത്ത വിജ്ഞാന കൈരളി പത്രാധിപരെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നും സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും കേരളാ ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസാ ആന്റിൽസ്, മെറ്റിൽഡ മൈക്കിൾ, കാർമ്മലി സ്റ്റീഫൻ, ശ്രീമതി ബേബി തോമസ്, ഷീലാ ജേക്കബ് എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker