Parish

നെയ്യാറ്റിൻകര ലോഗോസ് ക്വിസ് ഫെറോനാ, രൂപതാതല സമ്മാനങ്ങൾ കണ്ണറവിള ഇടവക കരസ്ഥമാക്കി

നെയ്യാറ്റിൻകര ലോഗോസ് ക്വിസ് ഫെറോനാ, രൂപതാതല സമ്മാനങ്ങൾ കണ്ണറവിള ഇടവക കരസ്ഥമാക്കി

അർച്ചന കണ്ണറവിള

കണ്ണറവിള: ഈ കഴിഞ്ഞ ലോഗോസ് ബൈബിൾ ക്വിസ് ഫലപ്രഖ്യാപനത്തിൽ ഫെറോന, രൂപതാതല സമ്മാനങ്ങൾ അധികവും കണ്ണറവിള പരിശുദ്ധാത്മാ ദേവാലയം സ്വന്തമാക്കി. വിദ്യാഭ്യാസത്തിൽ മാത്രമല്ല വചനപരമായ അറിവിലും പരിശുദ്ധാത്മാ ദേവാലയം മുന്നിൽ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ലോഗോസ് ക്വിസ് ഫലം.

ലോഗോസ് ക്വിസ് “A വിഭാഗത്തിൽ”, നാലാം ക്ലാസ്സിൽ പഠിക്കുന്ന ആഷ്മി. എസ്. സേവിയർ 96 മാർക്കോടെ സെന്റർതല, ഫെറോന, രൂപതാ സാമാനങ്ങൾ കരസ്‌ഥമാക്കി. “B വിഭാഗത്തിൽ” 58 മാർക്കോടെ സെന്റർതല സമ്മാനത്തിന് അർഹനായത് ഒൻപതാം ക്ലാസുകാരനായ ആദർശ്.വി.എസ്. ആണ്. “C വിഭാഗത്തിൽ” 85 മാർക്കോടെ സെന്റർതല സമ്മാനം നേടിയത് ഇമ്മാനുവേൽ കോളേജ് വിദ്യാർത്ഥിയായ അതുല്യ.യു.വൈ. ആണ്.

അതേസമയം, മുതിർന്നവരുടെ വിഭാഗങ്ങളായ “D വിഭാഗത്തിൽ” 80 മാർക്കോടെ സെന്റർതല സമ്മാനം കരസ്ഥമാക്കിയത് വീട്ടമ്മയും മതബോധന അധ്യാപികയുമായ ലത ടീച്ചർ ആയിരുന്നു. “E വിഭാഗത്തിൽ” 90 മാർക്കോടെ സെന്റർതല, ഫെറോന, രൂപതാ സമ്മാനം മതബോധന H.M. പുഷ്പം ടീച്ചർ നേടി. പുഷ്പം ടീച്ചർ ഒരു റിട്ടയേർഡ് തഹസിൽദാർ ഓഫിസർ ആണ്.

തങ്ങളുടെ നിഷ്‌ഠയോടെയും അച്ചടക്കത്തോടെയുമുള്ള പഠനം വിജയത്തിന് പ്രധാന കാരണമായെന്നും, അതുപോലെ, പരിശുദ്ധാത്മാവിന്റെ കൃപയും പരിരക്ഷണവും കൃത്യമായ ഉത്തരങ്ങൾ എഴുതുവാനുള്ള പ്രകാശം തങ്ങൾക്കു നൽകിയെന്നും വിജയം കരസ്ഥമാക്കിയവർ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker