Kazhchayum Ulkkazchayum

കുടുംബം വളര്‍ത്തുന്ന കുറ്റവാളികള്‍…?

കുടുംബം വളര്‍ത്തുന്ന കുറ്റവാളികള്‍...?

കാഴ്ചയും ഉള്‍കാഴ്ചയും

കുടുംബം എന്ന വാക്കിന്‍റെ വാച്യാര്‍ഥം – ഒരുമിച്ചു കൂടുമ്പോള്‍ ഇമ്പം പകരുന്ന, സുഖം പകരുന്ന, പരിപോഷിപ്പിക്കുന്ന, ഊട്ടിവളര്‍ത്തുന്ന, പരസ്പരം സ്വയം ദാനം ചെയ്യുന്ന ഇടം എന്നാണ്.

ദൗര്‍ഭാഗ്യവശാല്‍ പല കുടുംബങ്ങളും ഇമ്പത്തിന് (സന്തോഷം, സുഖം, സമാധാനം) പകരം ഭൂകമ്പം ഉണ്ടാകുന്നു. ദുരന്തത്തിന്‍റെ അനുഭവമാണ് ജനിപ്പിക്കുന്നത്…? എന്തുകൊണ്ട്…? എന്തുകൊണ്ട്…?.

ഒത്തിരിയേറെ ഘടകങ്ങള്‍ ഇതിന്‍റെ പിന്നിലുണ്ട്, മതപരം, കുടുംബപരം, സാമൂഹ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രോഗം, മനഃശാസ്ത്രപരം, ദാമ്പത്യവിശ്വസ്തത കുറവ്, തെറ്റിദ്ധാരണകള്‍, സംശയം മുതലായവ. ദൈവശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ ഏദനില്‍ ആദത്തെയും ഹൗവ്വായെയും കുടുംബമാക്കി മാറ്റിയത് ദൈവമാണ്. ദൈവത്തോടു നല്ല ആത്മബന്ധവും സൗഹൃദവും പുലര്‍ത്തിയിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും പരസ്പരം കണ്ടുമുട്ടുമായിരുന്നു. ഹൃദയാഭിലാങ്ങള്‍ ദൈവത്തോടു പങ്കുവയ്ക്കുമായിരുന്നു. അത് ഒരു സന്ധ്യാപ്രാര്‍ഥന ആയിരുന്നു. ഈ ബന്ധം നഷ്ടമായി. അവര്‍ പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും തുടങ്ങി. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ മാതാപിതാക്കളും മക്കളും ദൈവവുമായുളള ബന്ധം നഷ്ടപ്പെടുത്തുമ്പോള്‍ കുടുംബത്തില്‍ ഭൂകമ്പത്തിന്‍റെ ലാവ രൂപപ്പെടാന്‍ തുടങ്ങും. ആ ബന്ധം നഷ്ടമാകും.

ആ അകല്‍ച്ച വളരുന്തോറും മക്കളും ദൈവത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അകലും. സഹോദരന്‍റെ കാവല്‍ക്കാരനാകേണ്ടവന്‍ ഘാതകനായി മാറും. കുടുംബത്തില്‍ നിന്ന് ശാന്തിയുടെയും സമാധാനത്തിന്‍റെയും വെളളരിപ്രാവുകള്‍ പറന്നകലും. കാനായിലെ കല്യാണ വീട്ടിലെ കുറവുകളെ യേശുവും കന്യകാ മറിയവും നിറവുകളാക്കി മാറ്റി.

രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ച് കൂടുന്നിടത്ത് മൂന്നാമനായി ഞാനുമുണ്ടാകുമെന്ന് യേശു ഉറപ്പു തന്നിട്ടുണ്ട് (വി. മത്തായി 18/20). ഭക്ഷണത്തിനു മുമ്പ് പ്രാര്‍ഥിച്ചിട്ട് ഭക്ഷണം കഴിക്കുന്നത് കുടുംബം ഒരു ശീലമാക്കണം. യേശു കുടുംബത്തില്‍ നിറഞ്ഞു നില്‍ക്കും. ജ്ഞാനത്തിലും പ്രായത്തിലും പ്രായത്തിനൊത്ത പക്വതയിലും ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതികരമായ വിധം ദൈവദാനമായ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്താന്‍ മാതാപിതാക്കള്‍ പരാജയപ്പെട്ടാല്‍ കൂദാശാ ജീവിതത്തിലൂടെ കുടുംബത്തിനു ലഭിക്കേണ്ടതായ വരപ്രസാദ ജീവന്‍, പ്രവര്‍ത്തക വരപ്രസാദ ജീവന്‍ നഷ്ടപ്പെടും.

ദൈവം ഇറങ്ങിപ്പോയ മനസ്സിലും ഭവനത്തിലും സാത്താന്‍ ഭരണം നടത്തും. ഫലമോ, മക്കള്‍ ദൈവനിഷേധികളായി, സാമൂഹ്യദ്രോഹികളായി, നിയമ ലംഘകരായി, കുറ്റവാളികളായിമാറും. കുടുംബത്തില്‍ തോരാത്ത കണ്ണുനീരും അസ്വസ്ഥതയുമായിരിക്കും ഭരണം നടത്തുക.

അനുദിന ജീവിതത്തില്‍ ദുഃഖങ്ങളും രോഗങ്ങളും സാമ്പത്തിക പരാധീകനതകളും പ്രശ്നങ്ങളും ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ കുടുംബത്തില്‍ ദൈവത്തിന് പ്രമുഖ സ്ഥാനം നല്‍കുമ്പോള്‍ കുടുംബം തിരുകുടുംബത്തിന്‍റെ തലത്തിലേക്ക് ഉയരും. മറിച്ചാണെങ്കില്‍ കുറ്റവാളികളെ വളര്‍ത്തുന്ന സങ്കേതമായി കുടുംബം അധഃപതിക്കും. ജാഗ്രത.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker