Kerala

ലത്തീന്‍ കത്തോലിക്കരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത് കടുത്ത അവഗണന; ബിഷപ്പ് സൂസപാക്യം

ലത്തീന്‍ കത്തോലിക്കരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത് കടുത്ത അവഗണന; ബിഷപ്പ് സൂസപാക്യം

അനിൽ ജോസഫ്

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്നത് കടുത്ത അവഗണനയെന്ന് ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം. ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യ തൊഴിലാളികള്‍ക്ക് ട്രഷറിയില്‍ നിക്ഷേപിച്ച തുക പലതും പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആശ്രിതര്‍. ലത്തീന്‍ കത്തോലിക്ക സമുദായ ദിനത്തിനോടനുബന്ധിച്ച് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിച്ച് കെ.ആര്‍.എല്‍.സി.സി. ശംഖുമുഖം കടല്‍ത്തീരത്ത് സംഘടിപ്പിച്ച സമുദായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

ഓഖിയുമായി ബന്ധപ്പെട്ട് പുന:രധിവാസത്തിന് ലഭിച്ച തുകയില്‍ നിന്ന് 38 കോടി 80 ലക്ഷം കേരളക്കരയിലാകമാനം സുരക്ഷാ ജാക്കറ്റുകളും സാറ്റലൈറ്റ് ഫോണുകള്‍ക്കും പരിശീലനത്തിനുമായി സര്‍ക്കാര്‍ ചിലവിട്ടത്, കടുത്ത നിരാശ ഉണ്ടാക്കുന്നകാര്യമാണ്. സര്‍ക്കാരിന്‍റെ പൊതു ഖജനാവില്‍ നിന്നും എടുക്കേണ്ട തുക, ഓഖി ഫണ്ടില്‍ നിന്ന് എടുത്തതിലൂടെ സര്‍ക്കാരിന്‍റെ ലത്തീന്‍ വിഭാഗത്തോടുളള അവഗണന വ്യക്തമാണ്.

കേന്ദ്ര സര്‍ക്കാര്‍ ഓഖി ദുരന്തത്തില്‍ മരിച്ച എല്ലാവര്‍ക്കും 2 ലക്ഷം വീതമുളള നഷ്ട പരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, വിരലിലെണ്ണാവുന്നവര്‍ക്കാണ് സഹായം ലഭിച്ചതെന്ന് ബിഷപ്പ് പറഞ്ഞു. കൂടാതെ തീരദേശ വികസനമെന്ന സ്വപ്നം കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

കെ.ആര്‍.എല്‍.സി.സി. വക്താവ് ഷാജി ജോര്‍ജ്ജ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഭരണത്തില്‍ പങ്കാളിത്തമാണ് സമുദായം രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെടുന്നതെന്ന് ഷാജി ജോര്‍ജ്ജ് പറഞ്ഞു. സമീപകാലത്ത് ലത്തീന്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്നതിന് ഇടത് വലത് പക്ഷങ്ങള്‍ കാട്ടുന്നത് സമുദായം പൊറിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.കളത്തി പറമ്പില്‍ അനുഗ്രഹ സന്ദേശം നല്‍കി. ലത്തീന്‍ കത്തോലിക്കന്‍റെ മൗലീകവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. ലത്തീന്‍ കത്തോലിക്കരുടെ കാര്യത്തില്‍ ഭരണ സംവിധാനത്തിന്‍റെ വീഴ്ചകള്‍ എണ്ണിയാലൊടുങ്ങാത്തതാണെന്നും ബിഷപ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ.രാജു, മന്ത്രി മേഴ്‌സിക്കുട്ടി അമ്മ, ആലപ്പുഴ ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴി, കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല, തിരുവനന്തപുരം സഹായ മെത്രാന്‍ ആര്‍.ക്രിസ്തുദാസ്, മോണ്‍.യൂജിന്‍ എച്ച്. പെരേര, കെ.വി.തോമസ് എം.പി., എം.വിന്‍സെന്‍റ് എം.എല്‍.എ., കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോറ, കെ.എല്‍.സി.ഡബ്ല്യൂ.എ. സംസ്ഥാന പ്രസിഡന്‍റ് ജയിന്‍ അന്‍സിലിന്‍ ഫ്രാന്‍സിസ്, കെ.സി.വൈ.എം. സ്ഥാന പ്രസിഡന്‍റ് ഇമ്മാനുവല്‍ മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker