Kerala

ആലപ്പുഴയുടെ ഇടയന് മംഗളമേകാൻ സ്വർഗീയ സംഗീതത്തിന്റെ അകമ്പടി

ആലപ്പുഴയുടെ ഇടയന് മംഗളമേകാൻ സ്വർഗീയ സംഗീതത്തിന്റെ അകമ്പടി

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപത മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ നാമഹേതുക തിരുനാൾ വ്യത്യസ്തതയോടെ ആഘോഷിച്ചു. ആലപ്പുഴ ഭദ്രാസന ദേവാലയത്തിൽ നടന്ന സംഗീത സായാഹ്നമാണ് വേറിട്ട അനുഭൂതിയായത്. ആലപ്പുഴ രൂപതയും രൂപതാ സെൻട്രൽ ക്വയറും ചേർന്നാണ് സംഗീത വിരുന്നൊരുക്കിയത്.

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ മാസ്റ്റർ ജെറി അമൽദേവ് ചിട്ടപ്പെടുത്തിയ ‘വിശുദ്ധ സ്റ്റീഫൻ…’ എന്നുതുടങ്ങുന്ന ഗാനം ഏറെ ഹൃദ്യമായി. തുടർന്ന്, നാല്പതുപേരടങ്ങുന്ന രൂപതാ സെൻട്രൽ ക്വയർ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനസന്ധ്യ നവ്യാനുഭവമായി.

സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ നേതൃത്വത്തിലുള്ള പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടിയായിരുന്നു നാമഹേതുക തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. സഹായമെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ, വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, ഫാ.സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ, തുടങ്ങി രൂപതയിലെ അൻപതോളം വൈദീകർ സഹകാർമികരായി.

തുടന്ന് നടന്ന അനുമോദന സമ്മേളനത്തിലായിരുന്നു സംഗീത വിരുന്ന്. തന്നെ അനുമോദിക്കുവാൻ ഒത്തുകൂടിയ തന്റെ രൂപതാ മക്കൾക്ക് കേക്ക് മുറിച്ചുനൽകിയാണ് പിതാവ് തന്റെ സ്നേഹവും സന്തോഷവും പങ്കുവച്ചത്. തുടർന്ന്, സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവും, സഹായ മെത്രാൻ ജെയിംസ് ആനാപറമ്പിൽ പിതാവും, സിസ്റ്റർ എലിസബത്തും ചേർന്ന് ദീപം തെളിച്ചു.

സ്റ്റീഫൻ പിതാവ് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഭാഗമാണെന്നും, ഒരു അപ്പനെപ്പോലെ, ജേഷ്‌ഠ സഹോദരനെപ്പോലെ, കുഞ്ഞുമക്കൾക്ക് അപ്പൂപ്പനെപ്പോലെയൊക്കെ കരുതാവുന്ന സ്നേഹമാണ് അഭിവന്ദ്യ പിതാവെന്നും, പിതാവ് എല്ലാപേർക്കും സംലഭ്യമാണെന്നും, പിതാവിന്റെ ഈ ജീവിതപാത, പിതാവ് ജീവിക്കുന്ന സാധാരണത്വം നമുക്ക് ഓരോരുത്തർക്കും പ്രചോദനത്തിന്റെയും അതേസമയം ചലഞ്ചിന്റെയും പാതയാണെന്നും സഹായ മെത്രാൻ ജെയിംസ് ആനാപറമ്പിൽ പറഞ്ഞു.

സ്റ്റീഫൻ എന്ന പേര് വഹിക്കുന്ന എല്ലാപേർക്കും ആശംസകളർപ്പിച്ച സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ്, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വേദനകളും ബുദ്ധിമുട്ടുകളും യഥാർത്ഥത്തിൽ നമ്മുടെ ജീവിതം കൂടുതൽ മൂല്യമുള്ളതാക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.

തുടർന്ന്, ഉറച്ച സാമൂഹിക നിലപാടുകളിലൂടെ തീരദേശജതയുടെ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന ആലപ്പുഴയുടെ വലിയ ഇടയന്, ഫാ.പോൾ ജെ.അറയ്ക്കൽ, സിസ്റ്റർ എലിസബത്ത്, ജോൺ ബ്രിട്ടോ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker