Kerala

വിശ്വപ്രസിദ്ധ അർത്തുങ്കൽ പെരുന്നാളിന് ജനുവരി പത്തിന് തുടക്കം;അർത്തുങ്കൽ റെക്‌ടർ ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരി സംസാരിക്കുന്നു

വിശ്വപ്രസിദ്ധ അർത്തുങ്കൽ പെരുന്നാളിന് ജനുവരി പത്തിന് തുടക്കം; അർത്തുങ്കൽ റെക്‌ടർ ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരി സംസാരിക്കുന്നു

ജോസ് മാർട്ടിൻ

ആലപ്പുഴ: വിശ്വപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാളിനു ജനുവരി പത്തിന് തുടക്കം. ആലപ്പുഴ രൂപതയിലെ ബസലിക്കയായ അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ 373- )0 മകരം പെരുനാള്‍ ജനുവരി 10-ന് ആരംഭിച്ച് ജനുവരി 27 – ന് സമാപിക്കുന്നു.

1581ൽ പോർച്ചുഗീസ്കാർ നിർമ്മിച്ച പഴയ പള്ളിയുടെ അൾത്താര

പെരുന്നാളിന് ഉയർത്തുവാനുള്ള പതാക പാലായിൽ നിന്നും ജനുവരി 10- ന് ഉച്ചകഴിഞ്ഞ് 2.30 -ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലിൽ എത്തിക്കുകയും, അവിടെ നിന്നു 3.00 മണിക്ക് പതാകാഘോഷയാത്ര അനേകം വാഹനങ്ങളുടെ അകമ്പടിയോടെ അര്‍ത്തുങ്കല്‍ ബസലിക്കയിലേക്ക് എത്തിക്കുകയും, വൈകുന്നേരം 6-30 -ന് ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപൊഴിയില്‍ പിതാവ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യുന്നതോടെ പെരുനാളിനു തുടക്കമാവും. തുടർന്ന്, ജനുവരി 27- നു രാത്രി പന്ത്രണ്ട് മണിക്ക് തിരുസ്വരൂപ നടയടക്കുന്നതോടെ തിരുനാള്‍ സമാപിക്കും.

പുതിയ പള്ളിയുടെ അൾത്താര

പതിറ്റാണ്ടുകളുടെ പാര്യമ്പര്യം പേറുന്ന അർത്തുങ്കൽ പള്ളി മതസൗഹാര്‍ദത്തിന്റെ മകുടോദാഹരണമാണ്. നാനാ ജാതി മതസ്ഥര്‍ സ്വന്തമെന്നോണം കരുതുന്ന അര്‍ത്തുങ്കല്‍ പള്ളിയില്‍ ആയിരക്കണക്കിന് അയ്യപ്പന്മാര്‍ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങി വന്ന് പള്ളികുളത്തില്‍ കുളിച്ച്, തിരുസ്വരൂപം കണ്ടു വന്ദിച്ച്, വെളുത്തച്ചന്റെ സന്നിധാനത്തില്‍ നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ചു മാലയൂരുന്നത് പതിവ് കാഴ്ചയാണ്.

നാലു നൂറ്റാണ്ടോടടുക്കുന്ന അര്‍ത്തുങ്കല്‍ പള്ളിയുടെ ചരിത്രത്തെ കുറിച്ചും ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തെക്കുറിച്ചും ഇടവക വികാരിയും ബസലിക്കാ റെക്ടറുമായ ഫാ.ക്രിസ്റ്റഫര്‍ അര്‍ത്ഥശേരില്‍ കത്തോലിക്ക് വോക്‌സിനു നല്‍കിയ അഭിമുഖം.

 

ചരിത്രം

പോര്‍ച്ചുഗീസ് മിഷനറിമാരുടെ കാലത്ത് ഇറ്റലിയിൽ നിര്‍മ്മിച്ച വിശുദ്ധ സെബസ്ത്യനോസ്സിന്‍റെ തിരു സ്വരൂപവുമായി ലിയനാര്‍ഡോ ഗോന്‍ സാല്‍വെസ് എന്ന നാവീകന്‍ കപ്പലില്‍ മൈലാപൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു. അര്‍ത്തുങ്കലിനു സമീപം എത്തിയപ്പോള്‍ ഉഗ്രമായ കടല്‍ക്ഷോഭത്താല്‍ കപ്പല്‍ തകരുമെന്നു ഭയന്ന കപ്പിത്താന്‍, കപ്പല്‍ സുരക്ഷിതമായി കരക്കടുത്താല്‍ കരയിലുള്ള പള്ളിയില്‍ തന്നെ രൂപം പ്രതിഷ്‌ടിക്കാമെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് സുരഷിതമായി കപ്പല്‍ കരക്കടുത്തത് അര്‍ത്തുങ്കല്‍ പള്ളിയുടെ നടയിലായിരുന്നുവെന്നും, അങ്ങനെയാണ് വിശുദ്ധ സെബസ്ത്യനോസിന്റെ തിരുസ്വരൂപം അര്‍ത്തുങ്കല്‍ പള്ളിക്ക് ലഭിച്ചതെന്നും ചരിത്രം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker