Kerala

തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്കൂൾ 160-ന്റെ നിറവിൽ; ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്കൂൾ 160-ന്റെ നിറവിൽ; ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

ബ്ലെസ്സൺ മാത്യു

തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്കൂൾ 160 – വയസിലേയ്ക്ക് എത്തിയതിന്റെ ഭാഗമായി രണ്ടു വർഷമായി നടന്നുവന്നിരുന്ന ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. രാവിലെ പത്തുമണിക്ക് ഗവർണ്ണർ പി.സദാശിവം സമാപന പരിപാടികൾ ഉദ്ഖാടനം ചെയ്തു. ‘സാങ്കേതികവിദ്യയെ മാനുഷിക മൂല്യങ്ങളുടെ പുതുതലമുറ കോർത്തിണക്കണമെന്നും, പ്രകൃതി സംരക്ഷണത്തിന് കുട്ടികൾ മുന്നിട്ടിറങ്ങണമെന്നും’ ഗവർണ്ണർ ഓർമ്മിപ്പിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ.ആർ.ക്രിസ്തുദാസ് മുഖ്യപ്രഭാഷണവും നൽകി. തുടർന്ന്, പ്രതിഭകൾക്ക് അവാർഡ് ദാനവും, വിദ്യാർഥികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

1857-ൽ കർമ്മലീത്ത മിഷനറിമാർ ആരംഭിച്ച ഈ വിദ്യാലയം അന്ന് സ്ഥിതിചെയ്തിരുന്നത് സെക്രട്ടറിയേറ്റിനു സമീപം ഇന്ന് അക്കൗണ്ടന്റ് ഓഫീസ് സ്ടിതിചെയ്യുന്ന സ്ഥലത്താണ്. 1905-ലാണ് സെന്റ് ജോസഫ്‌സ് സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേയ്ക്ക് മാറ്റിയത്. 1998 മുതലാണ് ഇവിടെ ഹയർ സെക്കൻഡറി ആരംഭിച്ചത്. കർമ്മലീത്ത മിഷനറിമാർ തുടക്കം കുറിച്ച സെന്റ് ജോസഫ്‌സ് സ്കൂൾ തിരുവനതപുരം അതിരൂപതയുടെ കീഴിലാണ് എന്നത് കേരള ലത്തീൻ സഭയ്ക്ക് അഭിമാനമാണ്. സെന്റ് ജോസഫ്‌സ് സ്കൂൾ മാനേജർ റവ.ഡോ.ടൈസൺ വൈ.യുടെ അശ്രാന്ത പരിശ്രമം സ്കൂളിന് അടുത്തകാലത്ത് മേൽകൈ നേടികൊടുത്തിട്ടുണ്ട്.

ജൂബിലി നിറവിലായിരിക്കുന്ന സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടങ്ങൾ ഏറെയാണ് കൈയടക്കാൻ സാധിച്ചിട്ടുള്ളത്. അതിൽ ഏറ്റവും മികച്ചതെന്ന് പറയാവുന്നതാണ് ‘ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നു എന്നുള്ളതാണ്. ഭരണ, സാമൂഹ്യ, രാഷ്ട്രീയ, ബൗദ്ധിക, കായിക, കലാരംഗങ്ങളിൽ മികവ് തെളിയിച്ച ധാരാളം പേർ സെന്റ് ജോസഫ്‌സ് സ്കൂളിന്റെ മക്കളാണെന്നതിൽ അഭിമാനിക്കാം.

കൂടാതെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായിട്ടുണ്ട് സെന്റ് ജോസഫ്‌സ് സ്കൂൾ. ഉദാഹരണമായി; എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ് അവാർഡ്, മികച്ച ബോയ്സ് ഡേ സ്ക്കൂൾ അവാർഡ്, ഇൻഡിസ് എഡ്യൂക്കേഷൻ അവാർഡ്, എലറ്റ്സ് ഡിജിറ്റൽ ലേർണിംഗ് പുരസ്ക്കാരം, ഗ്രീൻ സർട്ടിഫിക്കറ്റ് പുരസ്ക്കാരം തുടങ്ങിയവ.

സെന്റ് ജോസഫ്‌സ് സ്കൂളിലെ സ്പോർട്സ് അക്കാഡമിയും, ബോധവത്ക്കരണ പരിപാടികളും, പ്രകൃതി സംരക്ഷണ യജ്ഞവും, ഓഖിയിലും പ്രളയത്തിലും കൈത്താങ്ങാകുവാൻ നടത്തിയ പരിശ്രമങ്ങൾ തുടങ്ങിയവ ബൗദ്ധികമായ രൂപീകരണത്തിനും മുകളിൽ മാനവികതയുടെ പൂർണ്ണതയിലേക്ക് കൈപിടിച്ച് നടത്തുന്ന വിദ്യാലയം എന്ന ഖ്യാതി സെന്റ് ജോസഫ്‌സ് സ്കൂളിന് നൽകുന്നുണ്ട്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker