Kerala

സമർപ്പണത്തിനുള്ള ദൈവത്തിന്റെ സമ്മാനമാണ് എഫ്.എം.ലാസറിന്റെ ഡോക്ടറേറ്റ്; ബിഷപ്പ് ആർ.ക്രിസ്തുദാസ്

പഠിച്ചും പഠിപ്പിച്ചും ആസൂത്രണം ചെയ്തും അദ്ദേഹം തിരുവന്തപുരം അതിരൂപതയുടെ സാമൂഹിക ശുശ്രൂഷാ വിഭാഗമായ ടി.എസ്.എസ്.എസിന്റെ ഭാഗമായിരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഠിനാധ്വാനവും സ്ഥിരോൽസാഹവും വൈദഗ്ദ്ധ്യവും കൈമുതലാക്കി സാമൂഹിക പ്രവർത്തന രംഗത്ത് തന്റേതായയ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിയാണ് എഫ്.എം.ലാസർ എന്നും,
അദ്ദേഹത്തിന്റെ സമർപ്പണത്തിനുള്ള ദൈവത്തിന്റെ സമ്മാനമാണ് ഈ ഡോക്ടറേറ്റെന്നും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ആർ.ക്രിസ്തുദാസ്. കേരള സർവ്വോദയ മണ്ഡലം, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിച്ച “പൗരസ്വീകരണവും അനുമോദനച്ചടങ്ങും” എന്ന പരിപാടിയിൽ അനുഗ്ര പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്.

വൈദീക വിദ്യാർത്ഥി ആയിരിക്കുമ്പോഴെ അദ്ദേഹത്തെ തനിക്ക് അറിയാമെന്നും, പഠിച്ചും പഠിപ്പിച്ചും ആസൂത്രണം ചെയ്തും അദ്ദേഹം തിരുവന്തപുരം അതിരൂപതയുടെ സാമൂഹിക ശുശ്രൂഷാ വിഭാഗമായ ടി.എസ്.എസ്.എസിന്റെ ഭാഗമായിരുന്നു. അങ്ങിനെയാണ് അദ്ദേഹം ഭിന്നശേഷി ജനശാക്തീകരണം, ഗാന്ധിമാർഗ്ഗം, ലഹരി മോചനം, സർവ്വോദയം, മനുഷ്യശേഷി വികസനം മേഖലകളിലേയ്ക്ക് വൈവിധ്യവൽക്കരിയ്ക്കപ്പെട്ടതെന്നും, അദ്ദേഹത്തിന്റെ ഡോക്ടർറേറ്റ് പദവിയിൽ അദ്ദേഹത്തിനും അദ്ദേഹം സംവദിക്കുന്ന ജനവിഭാഗങ്ങൾക്കും സംഘടനകൾക്കും അഭിമാനിയ്ക്കാമെന്നും ബിഷപ്പ് പറഞ്ഞു.

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമരാഷ്ട്രീയത്തിന് എതിരെ ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണമെന്നും, അഹിംസയിലൂടെയുള്ള ആശയപ്രചരണമാണ് കാലാതീതമായി നിലനില്‍ക്കുകയെന്നും ഗാന്ധി മാര്‍ഗത്തിന്റെ പ്രസക്തി സാര്‍വ്വകാലികമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളാ ഗാന്ധി സ്മാരക നിധി ചെയര്‍മാനും ന്യൂ ദില്ലി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസിന്റെ ചെയര്‍മാനുമായ ഡോ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസിനെ കൂടാതെ പാളയം ഇമാം വി.പി.ഷുഹൈബ് മൗലവിയും അനുഗ്രഹ പ്രഭാഷണം നടത്തി.

തുടർന്ന്, മലങ്കര സഭയിലെ ഫാ.ജോണ്‍ അരീക്കല്‍, കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ.ബി. മധു, ഫാ.ഡോണി ഡി.പോള്‍, ശാന്തി സമിതി സെക്രട്ടറി ജെ.എം.റഹിം, കേരളാ സര്‍വ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സദാനന്ദന്‍, ജി.സി.ആര്‍.ഡി. ഡയറക്ടര്‍ ഡോ.ജേക്കബ് പുളിക്കന്‍, ഡോ.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, അഡ്വ.ജോര്‍ജ് വര്‍ഗീസ്, ലീലാമ്മ ഐസക്, അഡ്വ.വി.റ്റി.ഫോളി, വൈ.രാജു, രുക്മിണി രാമകൃഷ്ണന്‍, ശോഭ പീറ്റര്‍, കുന്നപ്പുഴ ബി.ശ്രീകുമാര്‍, പിആര്‍എസ്. പ്രകാശന്‍, എ.ജെ. നഷീദാ ബീഗം, എസ്.മോഹനകുമാരി, ലീലാ സുരേന്ദ്രന്‍, കെ. സുഗുണന്‍, ബി.ശശികുമാരന്‍ നായര്‍, ജഗതി എന്‍. പ്രശാന്ത്, വലിയശാല കെ.വി.സുശാന്ത്, അള്‍ഫര്‍ന്‍സാ ആന്റിള്‍സ്, ജോണ്‍ വില്‍സണ്‍, കെന്നഡി സ്റ്റീഫന്‍, ആര്‍.വി.രാജു എന്നിവര്‍ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker