World

ഈസ്റ്റര്‍ ദിനത്തില്‍ കണ്ണീരണിഞ്ഞ് ശ്രീലങ്ക; മരണ സംഖ്യ 160 കഴിഞ്ഞു പ്രാര്‍ത്ഥനയോടെ ലോകം

ഈസ്റ്റര്‍ ദിനത്തില്‍ കണ്ണീരണിഞ്ഞ് ശ്രീലങ്ക; മരണ സംഖ്യ 160 കഴിഞ്ഞു പ്രാര്‍ത്ഥനയോടെ ലോകം

അനിൽ ജോസഫ്

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ ഞെട്ടിത്തരിച്ച് ശ്രീലങ്ക. പളളികളിലും ഹോട്ടലുകളിലുമാണ് ആക്രമണം നടന്നത്. പളളികളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കിടെയാണ് ആക്രമണം. വിവിധ ആക്രമണങ്ങളില്‍ 160 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏകദേശം ഒരേ സമയത്തു തന്നെയാണ് ആസൂത്രിതമായ ആക്രമണം നടന്നിരിക്കുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.

അതേസമയം, ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രണ്ടു സ്ഥലങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളെന്നാണ്. ഷാംഗ്രിലാ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആക്രമണം നടത്തിയത് സഹറാന്‍ ഹാഷിം എന്ന തീവ്രവാദിയും, ബട്ടിക്കലോവ ദേവാലയത്തില്‍ ആക്രമണം നടത്തിയത് അബു മുഹമ്മദ് എന്ന തീവ്രവാദിയുമാണെന്നാണ് പുതിയ വാര്‍ത്ത.

560 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിനിടെ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങള്‍ക്കു മുമ്പ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ നാഷണല്‍ തൗഹീത് ജമാത്ത് ഭീകരര്‍ ചാവേര്‍ സ്ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. മലയാളി അടക്കമുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വിശുദ്ധ ദിനത്തില്‍ നടന്ന ആക്രമണത്തെ ‘കിരാതം’ എന്നാണ് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ്ര രജപക്സെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ അപലപിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker