Kerala

ഞായറാഴ്ച ശ്രീലങ്കൻ സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കുവാൻ ആഹ്വാനം

ഞായറാഴ്ച ശ്രീലങ്കൻ സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കുവാൻ ആഹ്വാനം

സ്വന്തം ലേഖകൻ

എറണാകുളം: ആഗോള കത്തോലിക്കാസഭ ദൈവകരുണയുടെ ഞായറാഴ്ചയായി ആചരിക്കുന്ന ഏപ്രിൽ 28-ന് കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളും ശ്രീലങ്കൻ സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കുവാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാനം. കൂടാതെ ഇന്നേ ദിവസം ശ്രീലങ്കൻ സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ഇന്ത്യയിലെ മെത്രാൻ സമിതിയും ആഹ്വാനം ചെയ്തിട്ടുണ്ട്.

ശ്രീലങ്കൻ സഭ വിറങ്ങലിച്ചുനിൽക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങളിൽ 350 ലേറെ പേർക്ക് ജീവൻ നഷ്‌ടമായി, അതിൽ അമ്പതിലേറെ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു എന്നത് വേദനാജനകം. മരിച്ചവരിൽ പത്തോളം ഇന്ത്യക്കാരും ഉൾപ്പെടുന്നു. അതുപോലെ അനേകം പേർ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നുണ്ട് അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് ക്രിസ്ത്യൻ പള്ളികൾ, ആഡംബര ഹോട്ടലുകൾ, പാർപ്പിട സമുശ്ചയം എന്നിങ്ങനെ എട്ട് ഇടങ്ങളിലാണ് മതതീവ്രവാദികളുടെ ചാവേർ സ്ഫോടനങ്ങൾ നടന്നത്. കൊളംബോയിലെ കൊച്ചിക്കാടെയിലുള്ള സെന്റ് ആന്റണീസ് കത്തോലിക്കാപള്ളി, നെഗോമ്പോ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാപള്ളി, സിയോൺ പ്രൊട്ടസ്റ്റന്റ്പള്ളി എന്നിവിടങ്ങളിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് ഇടയിലായിരുന്നു സ്ഫോടനം. അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമ്മാത്ത് എന്ന മുസ്‌ലിം സംഘടനയാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കുന്നു.

കെ.സി.ബി.സി. പുറത്തിറക്കിയ സർക്കുലറിൽ പ്രധാനമായും സൂചിപ്പിക്കുന്നത്

1) കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കും, മുറിവേറ്റവരുടെ സൗഖ്യത്തിനും, ഹൃദയം തകർന്നവരുടെ ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കണം.

2) ലോകമെമ്പാടുമുള്ള മതതീവ്രവാദികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കണം.

3) ലോകസമാധാനത്തിനായി ദിവ്യബലികൾ അർപ്പിക്കുകയും, സമാധാന സമ്മേളനങ്ങളും, പ്രാർത്ഥനാ യോഗങ്ങളും സംഘടിപ്പിക്കണം.

4) മരണത്തിൻമേലുള്ള ജീവന്റെ വിജയം ക്രിസ്ത്യാനികൾ ആഘോഷിക്കുന്ന ഈസ്റ്റർ ദിനം തന്നെ ഭീകരർ ആക്രമണത്തിനായി തെരെഞ്ഞെടുത്തത് പ്രത്യേകം ശ്രദ്ധാർഹമാണ്.

5) സ്നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായ ക്രൈസ്തവർ ആത്മസംയമനം പാലിക്കണം.

6) തിന്മ വർദ്ധിക്കുന്നിടത്ത് നന്മ അതിലേറെ വർദ്ധിക്കും. നന്മയുടെ വർദ്ധനവും ധർമ്മത്തിലെ സംസ്ഥാപനവും ദൈവം സാധ്യമാക്കുന്നത് നല്ലവരായ മനുഷ്യരുടെ ഇടപെടലുകളിലൂടെയാണ്.

7) ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രങ്ങളോട് അടിയറവ് പറയാൻ തയ്യാറല്ല എന്ന പ്രഖ്യാപനത്തോടെ കൈകോർത്തു പിടിക്കേണ്ട സമയമാണിത്.

8) ലോകത്തിലെ വിവിധ ഇടങ്ങളിൽ ക്രൈസ്തവ സമൂഹത്തിനു നേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സത്വരശ്രദ്ധയും അടിയന്തര ഇടപെടലും ഉണ്ടാകണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker