Thrisandyajapam

സാധാരണ ത്രിസന്ധ്യാജപം

കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവിനാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1നന്മ.

ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലകട്ടെ. 1നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. 1നന്മ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

വിശുദ്ധവാര ത്രിസന്ധ്യാജപം
(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയര്‍പ്പു ഞായറാഴ്ച വരെ)

മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി; അതെ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി; എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്ക്‌ നല്‍കി. 1സ്വര്‍ഗ.

സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാ മര്‍ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ട്‌, കുരശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമെ എന്ന് അങ്ങയോടുകൂടി എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവ് ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

ഉയര്‍പ്പുകാല ത്രിസന്ധ്യാജപം
(ഉയര്‍പ്പു ഞായറാഴ്ച മുതല്‍ പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ)

സ്വര്‍ല്ലോക രാജ്ഞി ആനന്ദിച്ചാലും! ഹല്ലേലുയാ
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുഉദാരത്തില്‍ ഉത്ഭവിച്ചയാല്‍! ഹല്ലേലുയാ
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു! ഹല്ലേലുയാ
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ! ഹല്ലേലുയാ
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും! ഹല്ലേലുയാ
എന്തെന്നാല്‍ കര്‍ത്താവ്‌ സത്യമായി ഉയിര്‍ത്തെണീറ്റു! ഹല്ലേലുയാ

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹയുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്കണമെ എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker