Diocese

ദേശീയ പൗരത്വ നിയമം പിന്‍വലിക്കണം; കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍

ദേശീയ പൗരത്വ നിയമം പിന്‍വലിക്കണം; കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: ദേശീയ പൗരത്വ നിയമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനുളള നിഗൂഢ ശ്രമമാണെന്ന് കെഎല്‍സിഎ. രാജ്യത്തിന്റെ മഹത്തായ പൈതൃകവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്താനും, ഒരു സമുദായത്തെ മാറ്റിനിര്‍ത്തിയുളള നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപത സമിതി അഭിപ്രായപ്പെട്ടു.

പരസ്പരം സഹോദരങ്ങളെപ്പോലെ കഴിയുന്ന ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിഷം വിളമ്പി ഭിന്നിപ്പിച്ചു നിര്‍ത്തി, രാജ്യത്തിന്റെ പൊതുവായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനും, അതുവഴി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമുളള സര്‍ക്കാരിന്റെ നീക്കമാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍, ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും കുത്തകള്‍ക്ക് അടിയറവ് വയ്ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ നടപടികള്‍ അവസാനിപ്പിച്ച് രാജ്യത്ത് സമാധാനവും ശാന്തിയും പുന:സ്ഥാപിക്കാന്‍ രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്ന് കെ.എല്‍.സി.എ നെയ്യാറ്റിന്‍കര രൂപത സമിതി ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കി.

നെയ്യാറ്റിന്‍കര കെ.എല്‍.സി.എ. രൂപതാ പ്രസിഡന്റ്‌ അഡ്വ.ഡി.രാജു അദ്ധ്യക്ഷത വഹിച്ചു. മോണ്‍സിഞ്ഞോര്‍ ജി.ക്രിസ്തുദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സദാനന്ദന്‍, ട്രഷറര്‍ ടി.വിജയകുമാര്‍, സ്റ്റേറ്റ് വൈസ്പ്രസിഡന്‍റുമാരായ ജെ.സഹായദാസ്, എസ്.ഉഷാകുമാരി, അരുണ്‍ വി.എസ്, ജോണ്‍ തങ്കപ്പന്‍, ജോണ്‍ സുന്ദര്‍രാജ്, സുരേന്ദ്രന്‍ സി, പി.സി.ജോര്‍ജ്ജ്, ജസ്റ്റസ് ബി. തുടങ്ങിയവര്‍ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker