Diocese

പ്രതിഭാ പോഷണം ക്യാമ്പുകൾക്ക് തുടക്കമായി

പ്രതിഭാ പോഷണം ക്യാമ്പുകൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: രൂപതാ വിദ്യഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പ്രതിഭാ പോഷണം ക്യാമ്പുകൾക്ക്‌ തുടക്കമായി. കേന്ദ്ര കിഴങ്ങ്‌ ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ. ഷീലാ ഇമ്മാനുവൽ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.

മെയ്‌ 3 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 400 വിദ്യാർത്ഥികൾ പങ്കെടുക്കുന്നതായി രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്‌ടർ ഫാ. ജോണി കെ. ലോറൻസ്‌ അറിയിച്ചു.

5 സെക്‌ഷനുകളിലായി അഞ്ചാം ക്ലാസുമുതൽ ഡിഗ്രി വരെയുളള വിദ്യാർത്ഥികളാണ്‌ ക്യാമ്പിൽ പങ്കെടുക്കുന്നത്‌.

വിവിധ വിഷയങ്ങളിൽ ഡോ. ഷീല ഇമ്മാനുവൽ, ആദരശ്‌ പ്രതാപ്‌, ഡോ. സാബു എ.എസ്‌., ഡോ. സുനിൽകുമാർ, വില്ല്യം ഡിക്രൂസ്‌ തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്യും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker