Kerala

ഫാ.ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരണ സമ്മേളനം നടത്തി

1975 കൊച്ചി രൂപതയിൽ യുവജന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതിന് രൂപീകരിച്ച പ്രവർത്തക സമിതിയുടെ ഡയറക്ടറായിരുന്നു...

ജോസ് മാർട്ടിൻ

കൊച്ചി: കൊച്ചിയിൽ രൂപതയിൽ കെ.സി.വൈ.എം. പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നതിന് മുഖ്യ പങ്കുവഹിച്ച, കെ.സി.വൈ.എം കൊച്ചി രൂപതാ പ്രഥമ ഡയറക്ടർ ഫാ.ബർത്തലോമിയോ കണ്ണങ്കേരിയെ അനുസ്മരിച്ചു. 1975 കൊച്ചി രൂപതയിൽ യുവജന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതിന് രൂപീകരിച്ച പ്രവർത്തക സമിതിയുടെ ഡയറക്ടറായിരുന്നു അദ്ദേഹം.

ഫാ.ബർത്തലോമിയോയുടെ മാതൃ ഇടവകയായ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് കെ.സി.വൈ.എം രൂപത വൈസ് പ്രസിഡന്റ് കുറുപ്പശ്ശേരിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട അനുസ്മരണസമ്മേളനം, കൊച്ചി രൂപതാ മുൻചാൻസലറും സെന്റ് പീറ്റേഴ്സ് ഇടവക വികാരിയുമായ ഫാ.ജോയ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം കൊച്ചി രൂപതാ ജോയിന്റ് ഡയറക്ടർ ഫാ.സനീഷ് പുളിക്കാപറമ്പിൽ, ജനറൽ സെക്രട്ടറി കാസി പൂപ്പന, രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ മൈക്കിൾ അലോഷ്യസ്, ജയ്ജിൻ ജോയ്, കുമ്പളങ്ങി മേഖല പ്രസിഡന്റ് ടൈറ്റസ് വി.ജെ. എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker