Diocese

ബോണക്കാട്‌ വിഷയം കർദിനാൾ വൈദികരുമായി ചർച്ച നടത്തി

ബോണക്കാട്‌ വിഷയം കർദിനാൾ വൈദികരുമായി ചർച്ച നടത്തി

വിതുര: ആദ്യമായി ബോണക്കാട്‌ കുരിശുമലയിലെത്തിയ മലങ്കര സഭയുടെപരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ്‌ കാതോലിക്കാ ബാവ കുരിശുമല ചെയർമാൻ മോൺ. റൂഫസ്‌ പയസിലിനുമായും റെക്‌ടർ ഫാ. ഡെന്നിസ്‌ മണ്ണൂരുമായി കുരിശുമലയുടെ തീര്‍ഥാടനം സംബന്ധിച്ചുണ്ടായിട്ടുളള വിഷയങ്ങൾ ചർച്ച ചെയ്തു.

ഇന്നലെ വൈകിട്ട്‌ 3.30 തോടെ കുരിശുമലയിലെത്തിയ കർദിനാൾ കുരിശുമലക്കെതിരെയുണ്ടായ കോടതി വിധിയിൽ ദുഖം പ്രകടിപ്പിച്ചു.

കോടതി വിധി പാലിച്ച്‌ സ്വയം നിയന്ത്രിച്ച്‌ തീർത്ഥാടനം നടത്താൻ കർദിനാൾ നിർദേശിച്ചു. കുരിശുമല വിഷയത്തിൽ കർദിനാൾ ലത്തീൻ സഭയോട്‌ കാണിച്ച സ്‌നേഹത്തിന്‌ വൈദികർ  നന്ദി അർപ്പിച്ചു. ഉടൻ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന്‌ പ്രത്യാശ പ്രകടിപ്പിച്ചാണ്‌ കർദിനാൾ ബോണക്കാട്‌ നിന്ന്‌ മടങ്ങിയത്‌.ബോണക്കാടെത്തിയ കര്‍ദിനാള്‍ ക്ലിമിസ്‌ കാതോലിക്കാ ബാവ വൈദികര്‍ക്കൊപ്പം കുരിശുമല വീക്ഷിക്കുന്നു

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker