Kerala

അൾത്താര ബാലൻമാരുടെ ദിനം പ്രാർത്ഥനയാക്കി മുണ്ടക്കയം സെന്റ് മേരീസ് ദേവാലയം

വി.ജോൺ ബെർക്കുമെൻസാണ് അൾത്താര ബാലൻമാരുടെ മധ്യസ്ഥൻ

ബിബിൻ ജോസഫ്

മുണ്ടക്കയം: അൾത്താര ബാലൻമാരുടെ ദിനം പ്രാർത്ഥനയാക്കി, അർത്ഥവത്തോടെ മുണ്ടക്കയം സെന്റ് മേരീസ് ദേവാലയം. അൾത്താര ബാലൻമാരുടെ മധ്യസ്ഥനായ വി.ജോൺ ബെർക്കുമെൻസിന്റെ തിരുനാളിനോടനുബന്ധിച്ച് അൾത്താര ബാലൻമാരുടെ ദിനം ആഗസ്റ്റ് 18 തീയതി ഞായറഴ്ച ആഘോഷിച്ചു.

അൾത്താര ബാലൻമാർ ദിവ്യബലിയ്ക്കുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ, ഒരോരുത്തരും അവരവരുടെ ആപ്തവാക്യമായി ഓരോ ദൈവവചനം തെരഞ്ഞെടുക്കുകയും ആ വചനം അൾത്താരയിൽ സമർപ്പിക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലുടനീളം ഈ ആപ്തവാക്യങ്ങൾ പാതയിൽ പ്രകാശമായിരിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

ഇടവക വികാരി മോൺ.ഹെൻറി കൊച്ചുപറമ്പിൽ അൾത്താര ബാലൻമാർ അൾത്താരയിൽ പങ്കുകാരാകുന്ന ശുശ്രൂഷയുടെ മാഹാത്മ്യത്തെപ്പറ്റി ഉദ്ബോധിപ്പിക്കുകയും, അവർക്ക് സമ്മാനങ്ങൾ നൽക്കുകയും ചെയ്തു.

മതബോധന അധ്യാപകരായ സി.ഇവന്റ് സി.എസ്.എസ്.റ്റിയും, ശ്രീ.ടൈറ്റസ് കതിർപറമ്പിലും ദേവാലയ ശുശ്രൂഷി ശ്രീ.ജോൺ ജേക്കബ് കേളിയപറമ്പിലും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

വണ്ടിപ്പെരിയാർ അസംഷൻ റോമൻ കത്തോലിക്കാ ദേവാലയത്തിലെ അൾത്താര ബാലൻമാരുടെ ദിനാഘോഷം

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker