Kerala

കേരളാ ലേബർ മൂവ്മെന്റ് (KLM) വനിതാ ദിനവും തയ്യൽ തൊഴിലാളി സംഗമവും സംഘടിപ്പിച്ചു

പാചക-വാതക വില വർദ്ധനവിനെതിരായി സ്ത്രീകൾ അടപ്പ് കൂട്ടി പാചകം ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി...

സ്വന്തം ലേഖകൻ

കൊച്ചി: അസംഘടിത തൊഴിലാളികളുടെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന KLM കൊച്ചിയുടെ നേതൃത്വത്തിലുള്ള വനിതാ ദിനവും തയ്യൽ തൊഴിലാളി സംഗമവും സംഘടിപ്പിച്ചു. നസ്രത്ത് വിശ്വാസ ഗോപുരം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഇസബെല്ല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ലാൽ ഉദ്ഘാടനം നിർവഹിച്ചു.

KLM സംസ്ഥാന ഡയറക്ടർ ഫാ.പ്രസാദ് ജോസഫ് കണ്ടത്തി പറമ്പിൽ സംഗമത്തിൽ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഡിക്സൻ മനീക്ക്, ഫോർട്ട് കൊച്ചി മേഖല ഡയറക്ടർ ഫാ.സെബാസ്റ്റിൻ പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണവും, വനിത ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ബെറ്റ് സി ബ്ലെയ്സ്, വനിത ഫോറം രൂപത പ്രസിഡന്റ് ശോഭ ആന്റെണി, സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് തോമസ് കുരിശിങ്കൽ, ജോമോൻ അശകൻ, ആൽബി ഗോൺസാൽവസ്, അലക്സ് വാര്യത്ത് എന്നിവർ പ്രസംഗിച്ചു.

ഇന്ന് സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന കഷ്ടതളെ കുറിച്ചും, വെല്ലുവിളികളെ പറ്റിയും, സ്ത്രീകൾ ആരുടെയും പിന്നിലല്ലാ എന്നും, ഇന്ന് സത്രീകൾ കടന്ന് ചെല്ലാത്ത മേഖലകൾ കുറവാണെന്നും, എല്ലാ മേഖലകളിലും അവരുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ടെന്നും, അവർ അബലകളല്ലെന്നും നേതാക്കൾ പറയുകയുണ്ടായി.

തുടർന്ന്, പാചക-വാതക വില വർദ്ധനവിനെതിരായി സ്ത്രീകൾ അടപ്പ് കൂട്ടി പാചകം ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker