Kerala

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ഉണ്ടാകും

 

കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കാത്തതുകൊണ്ട് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ഒടുവിലായി മരണപ്പെട്ട പുതുക്കുറിച്ചി സ്വദേശി ജോൺ ഈ അപകട പൊഴിയിലെ 76 മത്തെ ഇരയാണ്. തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം കഴിഞ്ഞാൽ ഫിഷിങ് ആവശ്യങ്ങൾക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാർബർ ആണ് മുതലപ്പൊഴി. CWPRS ( സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ) കേരള സർക്കാരിന് വേണ്ടി നടത്തിയ പഠനത്തിൽ മുതലപ്പൊഴി ഹാർബറുമായി ബന്ധപ്പെട്ട പുലിമുട്ട് നിർമ്മാണങ്ങളാണ് അഞ്ചുതെങ്ങ് മേഖലയിലെ നാല് ഗ്രാമങ്ങളിലെയും ക്രമേണയുള്ള തീരശോഷണത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ പെരുമാതുറ മുതലുള്ള മുതലപ്പൊഴിയുടെ തെക്ക് ഭാഗങ്ങളിൽ ക്രമാതീതമായി തീരം വയ്ക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. പുലിമുട്ടുകൾ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന മുതലപ്പൊഴി പോലെയുള്ള ഹാർബറുകൾക്ക് സമയാസമയം ആവശ്യമായ ആഴം കൂട്ടിയും മറ്റ് അറ്റകുറ്റപ്പണി നടത്തിയുമുള്ള നിരന്തര പരിപാലനം ആവശ്യമാണ്.

കഴിഞ്ഞതവണ അപകടമരണം ഉണ്ടായപ്പോൾ സ്ഥലത്തെത്തിയ സഭാ അധികാരികളോട് ഷോ കാണിക്കരുത് എന്ന് ആക്ഷേപിച്ച് അവർക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കുക കൂടി ചെയ്തതാണ്. പിന്നീട് സമരങ്ങൾക്ക് ശേഷം നടന്ന ചർച്ചകളിൽ മുതലപ്പൊഴി അപകടരഹിതമാക്കാൻ സംസ്ഥാന സർക്കാർ 7 ആവശ്യങ്ങൾ ഉൾപ്പെടുന്ന നടപടികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല, നഷ്ടപരിഹാര പാക്കേജും ഉണ്ടായില്ല സമയബന്ധിതമായി അന്ന് പറഞ്ഞ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഈ അപകടം ഉണ്ടാകുമായിരുന്നില്ല. നടപടികൾ പൂർത്തിയാകാത്തതിന് കാരണക്കാരായവർ ഈ മരണത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണം.

ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ഉണ്ടാകും എന്ന് കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു ജോസി , ട്രഷറർ രതീഷ് ആന്റണി , വിൻസി ബൈജു , ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിൻ കരിപാട്ട് , നൈജു അറക്കൽ , സാബു കാനക്കാപള്ളി , അനിൽ ജോസ് , ജോസഫ്കുട്ടി കടവിൽ, അഡ്വ മഞ്ജു ആർ എൽ, പൂവം ബേബി , സാബു വി തോമസ് , ഷൈജ ആന്റണി , ജോൺ ബാബു, ഹെൻറി വിൻസെന്റ്, അനിൽ ജോൺ ഫ്രാൻസിസ് , വിൻസ് പെരിഞ്ചേരി , പാട്രിക്ക് മൈക്കിൾ, മോളി ചാർളി , ജസ്റ്റിൻ ആന്റണി , വികാസ് കുമാർ എൻ വി എന്നിവർ പ്രസംഗിച്ചു. വരുന്ന ശനിയാഴ്ച മെയ് നാലിന് ആലപ്പുഴയിൽ സംസ്ഥാന സമിതി യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker